‘മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നതു കാണാന്‍’ സഞ്ചാരികളുടെ പ്രവാഹം

‘മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നതു കാണാന്‍’ സഞ്ചാരികളുടെ പ്രവാഹം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി സിനിമ ഹിറ്റായതിന്റെ കൂടെ ഹിറ്റായ മറ്റൊന്നാണ് മീശപ്പുലിമല. ഇടുക്കിയിലെ മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നതു കാണാന്‍ സഞ്ചാരികളുടെ പ്രവാഹമാണ്.

മൂന്നാറിന്റെ കുളിരിനൊപ്പം സ്വപ്‌നതുല്യമാണ് മീശപ്പുലിമലയിലെ മഞ്ഞും സൂര്യോദയവും. ഇതു കാണാന്‍ ഇപ്പോള്‍ വലിയ ജനാവലിയാണ് എത്തുന്നത്. വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ മൂന്നാറില്‍ നിന്നുള്ള യാത്രാ സൗകര്യങ്ങള്‍ വനംവകുപ്പ് മെച്ചപ്പെടുത്തിയിട്ടുണ്ട്.

മൂന്നാറില്‍ നിന്നും 48 കിലോമീറ്റര്‍ അകലെ കൊളുക്കുമലയ്ക്ക് സമീപമാണ് മീശപ്പുലിമല. പ്രകൃതിയുടെ വിസ്മയത്തിനൊപ്പം മാനും, കേഴയും, വരയാടുമെല്ലാം മീശപ്പുലിമലയില്‍ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കും.

മീശപ്പുലിമലയിലേക്ക് പോകണമെങ്കില്‍ ആദ്യം ഓണ്‍ലൈന്‍ വഴി വനംവകുപ്പിന്റെ അനുമതി നേടണം. മൂന്നാറില്‍ നിന്നും 25 കിലോമീറ്റര്‍ സഞ്ചരിച്ച് സൈലന്റ് വാലിയിലെ ബേസ് ക്യാമ്പിലെത്തിയാല്‍ കാഴ്ചവസന്തം തുടങ്ങുകയായി. ഇവിടെ നിന്നും 16 കിലോമീറ്റര്‍ നീളുന്ന ഓഫ് റോഡ് ജ്രൈവിനു ശേഷം കെഎഫ്ഡിസിയുടെ കോട്ടോജിലെത്താം. ഇവിടെ തങ്ങിയശേഷം പിറ്റേന്ന് പുലര്‍ച്ചെയാണ് മീശപ്പുലിമല ട്രെക്കിംഗ്. ഏഴര കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാല്‍ കാഴ്ചയുടെ സ്വര്‍ഗത്തിലെത്താം. മഞ്ഞുമൂടിയ മലനിരകള്‍ക്കിടയിലൂടെ സൂര്യന്‍ ഒളിഞ്ഞുനോക്കും. ഈ കാഴ്ച അതിമനോഹരമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഈ കാഴ്ച സഞ്ചാരപ്രിയര്‍ നഷ്ടപ്പെടുത്തരുത്.

തിരക്ക് കൂടിയതോടെ കെഎഫ്ഡിസി സഞ്ചാരികള്‍ക്ക് പ്രത്യേക പാക്കേജുകളും തയാറാക്കിയിട്ടുണ്ട്.

Previous മുതലയ്ക്കുവേണ്ടി 'കണ്ണീരൊഴുക്കിയത്' 500 പേര്‍; ദൈവത്തിന്റെ അവതാരമായ മുതലയ്ക്കുവേണ്ടി ക്ഷേത്രം നിര്‍മിക്കും
Next ഐടി ലക്ഷ്യസ്ഥാനമാകാന്‍ കേരളം : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി സര്‍ക്കാര്‍

You might also like

LIFE STYLE

ഘാനയിലെ ‘വിഭിന്നമായ ശവപ്പെട്ടികള്‍’

മരിച്ചവര്‍ക്ക് ഏറ്റവും മികച്ച ശവപ്പെട്ടികള്‍ എന്നത് എല്ലാ രാജ്യങ്ങളിലും ഒരേ തരത്തില്‍ ആചരിച്ചുപോരുന്ന രീതിയാണ്. എന്നാല്‍ മരിച്ചയാളുടെ ആഗ്രഹപ്രകാരം ഡിസൈന്‍ ചെയ്‌തെടുക്കുന്ന പെട്ടികള്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവില്ല, എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ഇതിനപ്പുറം ചെയ്യുന്നവരുണ്ട്. തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്ക് അവര്‍

LIFE STYLE

പാകമാകാത്ത ഫലങ്ങള്‍ കഴിച്ചാല്‍

നന്നായി പഴുക്കാത്ത പഴങ്ങള്‍ കഴിച്ചാല്‍ ഗുണം ചെയ്യുമോ എന്ന് ചോദിക്കുന്നവര്‍ അനവധിയാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇവ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പറയുന്നുണ്ട്. ഇത്തഴം പഴങ്ങള്‍ കഴിച്ചാല്‍ ദഹന പ്രക്രീയയ്ക്ക് തടസ്സം നേരിടും. വയറ്റില്‍

LIFE STYLE

മുഖ സംരക്ഷണം തക്കാളിയിലൂടെ

മുഖത്തുള്ള സുഷിരങ്ങള്‍ വലുതാകുന്നത് അഴുക്കുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. എന്നാല്‍ ഈ സുഷിരങ്ങളെ ചെറുക്കാന്‍ തക്കാളിയുടെ ഉപയോഗംകൊണ്ടാകും. പഴുത്ത തക്കാളി ഉടച്ച് നീരെടുക്കുക. ഇതില്‍ അല്പം ഗോതമ്പുപൊടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരമണിക്കൂര്‍ സമയത്തേക്ക് മുഖത്തുവയ്ക്കുകയാണ് ഇതിനുള്ള പരിഹാരം.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply