ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

രാജ്യത്തെ ഉയർന്ന നികുതി നിരക്ക് ബിസിനസിനെ സാരമായി ബാധിക്കുന്നതിനാൽ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കോവിഡ് വരുത്തിവെച്ച മാന്ദ്യത്തിൽനിന്നും കരകയറാൻ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാണ് ടൊയോട്ടയുടെ തീരുമാനം.

ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും ഉയർന്ന നികുതി നിരക്ക് ഉപഭോക്താക്കളെ വിപണിയിൽനിന്നകറ്റുന്നതായും കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലെന്നും ടൊയോട്ട കിർലോസ്കർ മോട്ടോഴ്‌സ് ലോക്കൽ യൂണിറ്റ് ചെയർമാൻ ശേഖർ വിശ്വനാഥൻ പറഞ്ഞു. ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കില്ലെന്നും എന്നാൽ വിപുലീകരണ പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ, കാറുകൾ, ഇരുചക്രവാഹനങ്ങൾ, സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾക്ക് 28% വരെയാണ് നികുതി. അതിനുമുകളിൽ കാറുകളുടെ വിഭാഗം, നീളം അല്ലെങ്കിൽ എഞ്ചിൻ ശേഷി എന്നിവയെ അടിസ്ഥാനമാക്കി 1% മുതൽ 22% വരെ അധിക നികുതികളും ഉണ്ടാകാം. 1500 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള നാല് മീറ്റർ നീളമുള്ള എസ്‌യുവിയുടെ നികുതി 50% വരെയാണെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Previous എങ്ങനെയൊരു നല്ല വില്‍പ്പനക്കാരനാവാം
Next പത്താം ക്ലാസ് കഴിഞ്ഞോ? വരൂ 179 രാജ്യങ്ങളില്‍ സിഎക്കാരനാകാം ഫാക്പൂളിനൊപ്പം

You might also like

AUTO

ബൈക്ക് റൈഡിങ് ആവേശവുമായി ഹീറോയുടെ ‘എക്‌സ്ട്രാക്‌സ് – ലൈവ് ദി ത്രില്‍’

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ആവേശകരമായ എക്സ്ട്രാക്‌സ് – ലൈവ് ദി ത്രില്‍ – റൈഡ് ഇവന്റ് കൊച്ചിയില്‍ നടന്നു. മണകുന്നത്തുള്ള വോള്‍ഫ് ട്രയല്‍സ് – ഓഫ് റോഡ് ട്രാക്കില്‍ ഞായറാഴ്ച രാവിലെ 7:00 മണിക്കായിരുന്നു

Spread the love
covid - 19

ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ബ്രിട്ടീഷ് മരുന്നുകമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിയതോടെ കോവിഡ് വാക്‌സിനുകളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ കൂടുതല്‍ സജീവമായി. ഇന്ത്യയില്‍ നിന്നുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ടടക്കം സഹകരിച്ച് നിര്‍മിച്ച എഇസഡ്ഡി 1222 വാക്‌സിന്റെ മൂന്നാം

Spread the love
Entrepreneurship

സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കെസ്‌റു,ജോബ് ക്ലബ്,ശരണ്യ എന്നീ  സ്വയം പദ്ധതികളിലേക്ക് കാസര്‍കോട് ജില്ലക്കാരായ ഉദേ്യാഗാര്‍ത്ഥികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ജോബ് ക്ലബ് തുടങ്ങുന്നതിന്  21 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.പരമാവധി 10 ലക്ഷം രൂപ വായ്പ ലഭിക്കും. 25 ശതമാനം സബ്‌സിഡി ഉണ്ടായിരിക്കും.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply