ടൊയോട്ടോ; ഗുണമേന്മയും വിശ്വസവും ഉറപ്പിച്ച ബ്രാന്‍ഡ്

ടൊയോട്ടോ; ഗുണമേന്മയും വിശ്വസവും ഉറപ്പിച്ച ബ്രാന്‍ഡ്

ഏറെ സാധ്യതകളും അവസരങ്ങളും ഉള്ള ടൈല്‍, സെറാമിക് വിപണിയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയം, ഗുണമേന്മ, വിശ്വാസം എന്നിവ ഉറപ്പിച്ചുകൊണ്ടായിരുന്നു കാസര്‍കോഡ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൊയോട്ടോ ടൈല്‍സിന്റെ വളര്‍ച്ച. ആഗോള ബ്രാന്‍ഡുകളുടെ ടൈലുകള്‍ വര്‍ഷങ്ങളോളം മാര്‍ക്കറ്റ് ചെയ്തു നേടിയ പരിചയത്തിലൂടെ ടൊയോട്ടോ എന്ന സ്വന്തം ബ്രാന്‍ഡ് വികസിപ്പിച്ച് വിപണി സ്വന്തമാക്കുകയായിരുന്നു CMK അബ്ദുള്ളയും, C P സുബൈറും. കാസര്‍കോഡ് നിന്നും എറണാകുളം വരെയുള്ള വിപണിയില്‍ കാഞ്ഞങ്ങാട് നിന്നുള്ള ടൈല്‍സ്, സെറാമിക് ബ്രാന്‍ഡ് പ്രധാന സ്ഥാനം നേടിയെടുത്തതിന് പിന്നിലെ വിശേഷങ്ങളിലേക്ക്…

ഒരു പുതിയ ബ്രാന്‍ഡ് പുറത്തിറക്കി ഒരു വര്‍ഷം കൊണ്ട് കോരളത്തിലും കര്‍ണാടകയിലുമായി 150ഓളം ഡീലര്‍മാരിലൂടെ വിപണിയില്‍ സ്വീകാര്യത നേടുക എന്നത് ചെറിയ കാര്യമല്ല. അതും ഉപഭോക്താക്കളെയും ഡീലര്‍മാരെയും ഒരുപോലെ സന്തോഷിപ്പിച്ചുകൊണ്ട്. വിപണിയിലെത്തി ഒരു വര്‍ഷം കൊണ്ട് ഈ വിധത്തില്‍ ഏവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടാണ്. സൗത്ത് കനറ ( കര്‍ണാടക ) യും, കാസര്‍കോഡ് മുതല്‍ എറണാകുളം വരെയുള്ള ടൈല്‍സ്, സാനിറ്ററി വിപണിയില്‍ ടൊയോട്ടോ വളര്‍ച്ച സ്വന്തമാക്കിയത്. അതിന് കാരണമായത് ഉന്നത ഗുണമേന്മയും മികച്ച ആത്മബന്ധമുള്ള ഡീലര്‍മാരാണെന്ന അഭിപ്രായമാണ് സ്ഥാപകരിലൊരാളായ അബ്ദുള്ളയ്ക്കുള്ളത്.

ബിസിനസ് പാരമ്പര്യം

പിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയ ബിസിനസ് ആശയങ്ങളും അദ്ദേഹത്തിനൊപ്പം ജോലി ചെയ്തതിലൂടെ നേടിയ അറിവുകളുമാണ് അബ്ദുള്ളയ്ക്ക് ടൊയോട്ടോ എന്ന ബ്രാന്‍ഡില്‍ wall and floor ടൈല്‍സ് ഇറക്കാന്‍ തുണയായത്. തന്റെ പതിനെട്ടാം വയസില്‍ പിതാവിന്റെ ബില്‍ഡിംഗ് മെറ്റീരിയല്‍ റീടെയ്ല്‍ ഷോപ്പില്‍ ഒരു സാധാരണ ജീവനക്കാരനായിട്ടായിരുന്നു അബ്ദുള്ളയുടെ സംരംഭക ലോകത്തേക്കുള്ള കാല്‍വെയ്പ്പ്. അവിടെ വെച്ചാണ് എങ്ങനെ, ഏതുവിധത്തില്‍ ഉപഭോക്താക്കളുമായി ഇടപഴകണമെന്ന് താന്‍ പഠിച്ചതെന്ന് അബ്ദുള്ള പറയുന്നു. ഇതു പിന്നീട് ആഗോള ടൈല്‍സ് ബ്രാന്‍ഡുകള്‍ക്കുവേണ്ടി മാര്‍ക്കറ്റിംഗ് ജോലിക്കിറങ്ങുമ്പോഴും ടൊയോട്ടോ എന്ന ബ്രാന്‍ഡില്‍ സ്വന്തമായി ടൈല്‍സ് ഇറക്കിയപ്പോഴും തുണയായെന്ന് അബ്ദുള്ള കൂട്ടിച്ചേര്‍ക്കുന്നു.

CMK അബ്ദുള്ള

വിപണി സ്വീകാര്യതയുള്ള ഉല്‍പ്പന്നങ്ങള്‍

ജോലി ചെയ്ത മേഖലയില്‍ത്തന്നെ സ്വന്തം ഇടം കണ്ടെത്തി ബ്രാന്‍ഡ് വികസിപ്പിക്കാനായതാണ് അബ്ദുള്ളയെ സംബന്ധിച്ച് നിര്‍ണായകമായത്. പലരും പരിചയമുള്ള മേഖല വിട്ട് മറ്റ് സംരംഭങ്ങള്‍ ചെയ്ത് പരാജയപ്പെടുമ്പോള്‍ അറിയാവുന്ന മേഖല തന്നെ അബ്ദുള്ള തിരഞ്ഞെടുത്തു. വര്‍ക്കിംഗ് പാര്‍ട്ണറായി സുബൈറും എത്തിയതോടെ ടൊയോട്ടോ എന്ന ബ്രാന്‍ഡിനു പുറമെ വലിയ ടൈല്‍ സ്ലാബുകളുടെ ഹയാട്ടോ എന്നൊരു ബ്രാന്‍ഡും വിപണിയിലെത്തിക്കാന്‍ ഇരുവര്‍ക്കുമായി. ടൈല്‍, സാനിറ്ററി വിപണിയുടെ മാറുന്ന ഓരോ ചലനവും കണ്ടറിഞ്ഞ്, വിപണി സാധ്യതയെപ്പറ്റി ഗവേഷണം നടത്തിയും മറ്റുമാണ് ടൊയോട്ടോ, ഹയാട്ടോ എന്നീ രണ്ട് ബ്രാന്‍ഡുകള്‍ അബ്ദുള്ളയും സുബൈറും ഉപഭോക്താക്കളിലേക്കെത്തിച്ചത്. ഈ ശ്രമം നൂറല്ല നൂറ്റൊന്ന് ശതമാനം വിജയം കണ്ടുവെന്ന അഭിപ്രായമാണ് സുബൈറിനുള്ളത്. വൈകാതെ HAYATO എന്ന പേരില്‍ പുതിയൊരു ഉല്‍പ്പന്നം കൂടി വിപണിയിലെത്തിക്കുകയാണ് ഇവര്‍. തറയും ഭിത്തിയും മുഴുവനായും ടൈല്‍സ് കൊണ്ട് മനോഹരമാക്കുന്ന ഫുള്‍ബോഡി ഫ്ളോര്‍ ടൈല്‍സ് എന്ന ഈ ടെക്നോളജി ഒരുപക്ഷെ ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കുമെന്ന് അബ്ദുള്ള വെളിപ്പെടുത്തുന്നു. ഇന്ന് ടൊയോട്ടോ, ഹയാട്ടോ എന്നീ ബ്രാന്‍ഡിലെത്തുന്ന വാള്‍ ടൈല്‍സ്, ഫ്ളോര്‍ ടൈല്‍സ്, സ്ലാബ്, സാനിറ്ററി വെയേഴ്സ് എന്നിവയ്ക്കെല്ലാം മികച്ച വിപണിസ്വീകാര്യതയാണുള്ളത്.

വഴിത്തിരിവ്

ആഗോള ബ്രാന്‍ഡുകളുടെ ടൈല്‍സ്, സാനിറ്ററി വെയേഴ്സ് എന്നിവയ്ക്ക് വര്‍ഷങ്ങളോളം മാര്‍ക്കറ്റിംഗ് ജോലി ചെയ്ത കാലയളവില്‍ ഡീലര്‍മാരുമായി ഉണ്ടാക്കിയെടുത്ത ആത്മബന്ധം സ്വന്തം ബ്രാന്‍ഡ് വികസിപ്പിച്ചപ്പോള്‍ വഴിത്തിരിവായെന്ന് അബ്ദുള്ള സാക്ഷ്യപ്പെടുത്തുന്നു. വിവിധ കമ്പനികള്‍ക്കുവേണ്ടി മാര്‍ക്കറ്റിംഗ് ജോലി ചെയ്ത് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് എന്തുകൊണ്ട് സ്വന്തമായി ഒരു ബ്രാന്‍ഡ് വികസിപ്പിച്ചെടുത്തുകൂടാ എന്ന ചിന്ത അബ്ദുള്ളയിലേക്കെത്തുന്നത്. പിന്നെ വൈകിയില്ല ടൊയോട്ടോ എന്ന ബ്രാന്‍ഡ് ലോഞ്ച് ചെയ്തു. ഒരു വര്‍ഷം കൊണ്ട് 150ല്‍പ്പരം ഡീലേഴ്സ് ടൊയോട്ടോക്കുണ്ടായത് ഈ ബ്രാന്‍ഡിന്റെ ഉന്നത ഗുണമേന്മയ്ക്കുള്ള ഉദാഹരണമായിരുന്നു. അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹയാട്ടോയും വികസിപ്പിച്ചത്. 2016 അവസാനത്തോടെയാണ് ടൊയോട്ടോ എന്ന ബ്രാന്‍ഡ് തുടങ്ങുന്നത്. ഈ സമയത്ത് തന്റെ പ്രവര്‍ത്തനമേഖലയിലുള്ള എല്ലാ കടകളും, ഡീലര്‍മാരുമായി ഉണ്ടായിരുന്ന ബന്ധം സന്ദര്‍ഭത്തിന് അനുസരിച്ച് പ്രയോജനപ്പെടുത്താനും അബ്ദുള്ളയ്ക്കായി.

വിപണി സ്വീകാര്യത

ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ, വിശ്വാസം, വര്‍ഷങ്ങളോളമുള്ള പ്രവൃത്തിപരിചയം എന്നിവയെല്ലാം ടൊയോട്ടോയുടെ വിപണി സ്വീകാര്യതയില്‍ നിര്‍ണായകമായി. ഇതുവരെ ഒരു ഉപഭോക്താവില്‍ നിന്നുപോലും മോശം പ്രതികരണം ഉണ്ടായിട്ടില്ലെന്നതും എടുത്തുപറയേണ്ട ഒന്നാണ്. കാസര്‍കോഡ് നിന്ന് എറണാകുളം വരെ വിപണിയുള്ള ടൊയോട്ടോ എന്ന ബ്രാന്‍ഡ് മികച്ച ഡിസ്ട്രിബ്യൂട്ടര്‍മാരിലൂടെ കേരളത്തിലുടനീളം എത്തിക്കാനുള്ള ശ്രമത്തിലാണ് അബ്ദുള്ളയും സുബൈറും. നല്ല ഉല്‍പ്പന്നം അതെന്തുതന്നെ ആയാലും അതിന് വളരെ മൂല്യമുണ്ടെന്നും അതിന് വിപണിയില്‍ ഒരിക്കലും തിരിച്ചടി ഉണ്ടാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Previous ഇന്ധന വിലകളില്‍ നേരിയ താഴ്ച
Next കാര്‍ത്തി ചിത്രം 'ദേവ്' - ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

You might also like

Entrepreneurship

കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന സംരംഭങ്ങള്‍

ജോലി തേടി അലയുന്നതിനു പകരം സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുക എന്നത് ന്യൂജനറേഷന്റെ പ്രത്യേകതയായി മാറി. വലിയ മുതല്‍ മുടക്കുകള്‍ കൂടാതെ ചെയ്യാന്‍ കഴിയുന്ന ബിസിനസുകളാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതാ കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന പുത്തന്‍ സംരംഭങ്ങളുടെ വിവരങ്ങള്‍. കണ്ടന്റ്

Special Story

കൊതിയൂറും സ്വാദുമായി ആന്‍ ആന്‍ഡ് ഡീക്ക്‌സ് അച്ചാറുകള്‍

ഏറെ സാധ്യതകളുള്ള അച്ചാര്‍ നിര്‍മാണ വിപണിയില്‍ ഗുണമേന്മയും വിശ്വാസവും സാമൂഹ്യ പ്രതിബദ്ധതയും സംയോജിപ്പിച്ച് ബ്രാന്‍ഡ് വാല്യു നേടുകയാണ് ആന്‍ ആന്‍ഡ് ഡീക്ക്‌സ് അച്ചാറുകള്‍. ഒരിക്കല്‍ രുചിച്ചു കഴിഞ്ഞാല്‍ വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കാന്‍ തോന്നുന്ന വിധത്തിലാണ് ആന്‍ ആന്‍ഡ് ഡീക്ക്‌സ് അച്ചാറുകളുടെ

NEWS

ഫാമിലി വെജിറ്റബിള്‍ ബാഗ്

അടുക്കളത്തോട്ടം എന്ന സങ്കല്‍പം പലപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അടുക്കളത്തോട്ടത്തിനു പകരമായി പ്ലാന്‍ ചെയ്യാവുന്ന ഒരു രീതിയാണ് ഫാമിലി വെജിറ്റബിള്‍ ബാഗ്. രണ്ടോ മൂന്നോ ഫാമിലി വെജിറ്റബിള്‍ ബാഗില്‍ കൃഷി ആരംഭിച്ചാല്‍ കുടുംബത്തിന് പച്ചക്കറിക്കായി മാര്‍ക്കറ്റിനെ ഒരിക്കലും ആശ്രയിക്കേണ്ടി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply