തീവണ്ടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചൊവ്വാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം

തീവണ്ടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചൊവ്വാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം

ട്രാക്ക്അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട്എറണാകുളം ടൗണ്‍ സ്റ്റേഷനും അങ്കമാലിക്കും ഇടയില്‍ ഈ മാസം 19 മുതല്‍ അടുത്ത മാസം 25 വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ താഴെ പറയും പ്രകാരം നിയന്ത്രിക്കും:

പൂര്‍ണ്ണമായി റദ്ദാക്കുന്നവ

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (നം.56270), ഈ മാസം 19 മുതല്‍അടുത്ത മാസം 25 വരെ വെള്ളിയാഴ്ചകളില്‍ ഒഴികെ (മാര്‍ച്ച് 22, 29, ഏപ്രില്‍ 5, 12, 19) റദ്ദാക്കും.

ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (നം56375) ഈ മാസം 19 മുതല്‍ അടുത്ത മാസം 25 വരെ വെള്ളിയാഴ്ചകളില്‍ ഒഴികെ (മാര്‍ച്ച് 22, 29, ഏപ്രില്‍ 12, 19) റദ്ദാക്കും.

പുനക്രമീകരിക്കുന്നവ

തിരുവനന്തപുരം- മധുര ജംഗ്ഷന്‍ / നിലമ്പൂര്‍ അമൃത / രാജ്യറാണിഎക്‌സ്പ്രസ്സ് ട്രെയിന്‍ (നം16343) / (നം.16349) ഈ മാസം 18 നും അടുത്ത മാസം 24 നുമിടയ്ക്ക്എല്ലാദിവസവും രാത്രി 9 മണിക്കായിരിക്കും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുക (ഒരുമണിക്കൂര്‍ നേരത്തെ). തൃശൂര്‍ വരെ പുതുക്കിയ സമയക്രമത്തിലായിരിക്കും ഓടുക. തൃശൂര്‍-മധുര/നിലമ്പൂര്‍ സാധാരണ സമയപ്രകാരമായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക.

നിയന്ത്രണം  

ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്സ് (നം16127) ഈ മാസം 19 മുതല്‍ അടുത്ത മാസം 22 വരെ (വെള്ളിയാഴ്ചകളില്‍ ഒഴികെ-മാര്‍ച്ച് 22, 29 ഏപ്രില്‍ 5, 12, 19) എറണാകുളം ജംഗ്ഷനില്‍ രണ്ട് മണിക്കൂര്‍ നിറുത്തിയിടും. തുടര്‍ന്ന്എറണാകുളം ജംഗ്ഷന്‍ മുതല്‍ ഗുരുവായൂര്‍ വരെഎറണാകുളം – ഗുരുവായൂര്‍ പാസഞ്ചറിന്റെ (നം. 56370) സമയക്രമത്തിലായിരിക്കും ഈ ട്രെയിന്‍ സര്‍വ്വീസ് നടത്തുക.

Spread the love
Previous ബുള്ളറ്റ് വരുന്നു ഡ്യൂവല്‍ ചാനല്‍ എബിഎസ്സുമായി
Next തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: ജില്ലാ കളക്ടർമാർ എല്ലാ ദിവസവും റിപ്പോർട്ട് നൽകും

You might also like

NEWS

സ്‌കൂളുകള്‍ക്കും ബാറുകള്‍ക്കു മിടയിലുള്ള ദൂരം കുറച്ചു

സംസ്ഥാനത്ത് മദ്യശാലകള്‍ക്കുണ്ടായിരുന്ന ദൂര പരിധിയില്‍ ഇളവു വരുത്തി കേരള സര്‍ക്കാര്‍. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ അകലെ ബാറുകള്‍ തുറക്കാമെന്നാണ് പുതിയ നയം. മുന്‍പിത് 200 മീറ്റര്‍ ആയിരുന്നു. Spread the love

Spread the love
AUTO

ജാവ ഷോറൂമുകള്‍ കേരളത്തില്‍ ഏഴിടങ്ങളില്‍

  റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് ശ്രേണിയെ വെല്ലുവിളിച്ച് മഹീന്ദ്ര ലെജന്‍ഡ്‌സ് & ക്ലാസിക്‌സ് വിപണിയിലെത്തിക്കുന്ന ജാവ മോഡലുകളുടെ ഷോറൂമുകള്‍ പ്രഖ്യാപിച്ചു. 27 സംസ്ഥാനങ്ങളിലുമായി 105 ഷോറൂമുകളാണ് ആകെയുള്ളത്. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളിലായി വിവിധ ഷോറൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ ഷോറൂമുകള്‍ അധികം

Spread the love
NEWS

കിംഭോ ആപ്പ് അപ്രത്യക്ഷമായി

ബാബാ രാംദേവിന്റെ പതഞ്ജലി അവതരിപ്പിച്ച കിംഭോ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി. കഴിഞ്ഞ ദിവസമാണ് ഏറെ കൊട്ടിഘോഷിച്ച് ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ട്രെയിലറായാണ് ഇത് അവതരിപ്പിച്ചതെന്നും, കുറവുകള്‍ പരിഹരിച്ച് ഉടനെ പുനരവതരിപ്പിക്കുമെന്നും വക്താക്കള്‍ അറിയിച്ചു. ഇതേസമയം ആപ്പിന് സുരക്ഷാ വീഴ്ചകളുണ്ടെന്നാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply