കീടങ്ങളെ തുരത്താന്‍ മഞ്ഞള്‍ പുക

കീടങ്ങളെ തുരത്താന്‍ മഞ്ഞള്‍ പുക

പ്രകൃതിയിലെ ഓരോ ഉല്‍പ്പന്നവും എത്രമാത്രം ഗുണങ്ങളാല്‍ സംമ്പുഷ്ടമാണ്. ആയുര്‍വേദ ഔഷധങ്ങളില്‍ എന്നും മികച്ച ഒന്നാണ് മഞ്ഞള്‍. നിരവധി ആവശ്യങ്ങള്‍ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.  എന്നാല്‍ പലര്‍ക്കും മഞ്ഞളിനെ കുറിച്ച് ഇനിയും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് മഞ്ഞള്‍ പുക പ്രയോഗം.

ചെടികളിലെ കീടങ്ങള്‍ നശിപ്പിക്കാന്‍ വളരെ ലളിതവും ഫലപ്രദവുമായ ഒരു പ്രയോഗമാണ് മഞ്ഞള്‍ പുക. മഞ്ഞള്‍പ്പൊടി എടുത്ത് നിവര്‍ത്തിയിട്ട കോട്ടണ്‍ തുണിയിലേയോ പത്രത്താളിലേയോ മധ്യ ഭാഗത്ത് ഒരു വരപോലെ തൂവുക. അതിന് ശേഷം ഇത് ചുരുട്ടി എടുക്കുക. അഴിഞ്ഞ് പോകാതിരിക്കാന്‍ ചരടോ നൂലോ ഉപയോഗിച്ച് കെട്ടണം. പിന്നീട് ഇതിന്റെ ഒരറ്റത്ത് തീകൊളുത്താം. ചുരുട്ടി വച്ചിരിക്കുന്നതിനാല്‍ ആളിക്കത്തുകയില്ല. പുകഞ്ഞു കത്തുകയുള്ളൂ. വീശിക്കൊണ്ടിരുന്നാല്‍ ഇത് ആളി കത്താതിരിക്കാന്‍ സഹായിക്കും, പകരം പുകഞ്ഞുകൊണ്ടേയിരിക്കും. ഈ പുകച്ചുരുളുമായി ചെടികള്‍ക്കിടയിലൂടെ നടന്നാല്‍ ചെടികളിലെ കീടങ്ങള്‍ നശിക്കും.

മഞ്ഞള്‍പ്പൊടി കഞ്ഞിവെള്ളവുമായി ചേര്‍ത്ത് തളിച്ചാലും പച്ചക്കറിയിലെ വിവിധയിനം പേനുകള്‍, പുഴുക്കള്‍, ഇലച്ചാടികള്‍ എന്നിവയെ നിയന്ത്രിക്കാന്‍ കഴിയും.

Spread the love
Previous മുതല്‍മുടക്കില്ലാതെ ബിസിനസ്സ്; ആര്‍ക്കും തുടങ്ങാവുന്ന സംരംഭങ്ങള്‍
Next മകന്റെ ജനനം ക്യാമറയിലാക്കി : ഇത്‌ പ്രസവ ഫോട്ടൊഗ്രഫി

You might also like

Movie News

76ന്റെ നിറവില്‍ ബോളിവുഡിന്റെ കാരണവര്‍

  ബോളിവുഡിന്റെ ‘ഷഹന്‍ഷാ’ അഥവാ രാജാവ്, ഇന്ത്യന്‍ സിനിമയുടെ ‘ബിഗ് ബി’ അമിതാഭ് ബച്ചന് ഇന്ന് 76-ാം പിറന്നാള്‍. 1942 ഒക്ടോബര്‍ 11ന് പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മൂത്തമകനായി ജനിച്ചു. നൈനിത്താള്‍ ഷെയര്‍വുഡ്

Spread the love
LIFE STYLE

ഫ്‌ളിപ്പ്കാര്‍ട്ടില്‍ റിപ്പബ്ലിക് ഡേ സെയില്‍; ഡെബിറ്റ് കാര്‍ഡ് ഇഎംഐ സ്‌കീം

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് റിപ്പബ്ലിക് ഡേ പ്രത്യേക വില്‍പന പ്രഖ്യാപിച്ചു. ജനുവരി 20-22 വരെയാണ് റിപ്പബ്ലിക് ഡേ ഓഫര്‍. ഇതിന്റെ ഭാഗമായി വന്‍ വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഓഫര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം വൈകുന്നേരം ആറ് മണി

Spread the love
LIFE STYLE

രാജകീയ പ്രൗഡിയില്‍ ഹാരി രാജകുമാരനും, മേഗന്‍ മാര്‍ക്കിളിനും മംഗല്യം

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും , ഹോളിവുഡ് സുന്ദരി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം ലണ്ടനിലെ വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍നടന്നു. ഇന്ത്യന്‍ സമയം നാലരയ്ക്കായിരുന്നു ചടങ്ങുകള്‍. ഏറെ രാജകീയ പ്രൗഡിയോടെയായിരുന്നു വിവാഹം . ബ്രിട്ടീഷ് ഡിസൈനര്‍ ക്ലെയര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply