അലര്‍ജികള്‍ തടയാന്‍ മഞ്ഞള്‍ ചായ

അലര്‍ജികള്‍ തടയാന്‍ മഞ്ഞള്‍ ചായ

ആരോഗ്യത്തിന് ഹാനികരമായ തേയിലയിട്ട ചായക്കു പകരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയായ മഞ്ഞള്‍ ചായ ശീലമാക്കിയാലോ?. മഞ്ഞള്‍ മികച്ച ഔഷധമാണ്. പ്രത്യേകിച്ചും അലര്‍ജി തുമ്മല്‍, ചുമ എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് മഞ്ഞള്‍ ചായ.  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ ചായ സഹായിക്കും.

മഞ്ഞള്‍ ചായ സിംപിളായി ഉണ്ടാക്കാം. അല്‍പം മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാന്‍ വയ്ക്കാം. ഇഞ്ചിക്ക് പകരം പുതിനയോ, പട്ടയോ ഉപയോഗിക്കാം. മധുരം വേണമെന്നുള്ളവര്‍ക്ക് അല്‍പ്പം തേന്‍ ചേര്‍ത്തും മഞ്ഞള്‍ ചായ ഉണ്ടാക്കാം.

മഞ്ഞള്‍ ചായ കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കരള്‍ രോഗങ്ങള്‍ അകറ്റാനും സാധിക്കും. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനാകും. ക്യാന്‍സര്‍ വരാതിരിക്കാന്‍ വളരെ നല്ലതാണ് മഞ്ഞള്‍ ചായ. ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ മഞ്ഞള്‍ ചായ സഹായിക്കും. മലബന്ധം, ഗ്യാസ് ട്രബിള്‍ പോലുള്ള അസുഖങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് മഞ്ഞള്‍ ചായ. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും.

Previous കുറഞ്ഞ മുതല്‍മുടക്ക് കൂടുതല്‍ ലാഭം; ധൈര്യമായി തുടങ്ങാം ഈ കൃഷി
Next പുതുവത്സരത്തില്‍ കിടിലന്‍ ഓഫറുമായി ജിയോ

You might also like

LIFE STYLE

ബ്രഡ് ഫ്രൂട്ട്; സൂപ്പര്‍ ഫുഡ്

നമ്മുടെ ഗ്രാമ പ്രദേശങ്ങളില്‍ ധാരാളമായി ലഭിച്ചിരുന്നതും എന്നാല്‍ ഇന്ന് അത്രകണ്ട് കാണപ്പെടാത്തതുമായ ഒന്നാണ് കടച്ചക്ക എന്ന ബ്രഡ് ഫ്രൂട്ട്. ഹവായി, സമോവ, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഈ പഴം ധാരാളമായി കാണപ്പെടുന്നത്. കേരളത്തിലും ഇത് ലഭ്യമാണ്. പണ്ടുകാലങ്ങളില്‍ കറിവയ്ക്കുവാനും മറ്റുമായി കടച്ചക്ക

TECH

സൗന്ദര്യാരാധകരായ വനിതകള്‍ക്ക് കണ്ണാടിയടങ്ങിയ പവര്‍ബാങ്കുമായി ഫെല്‍ട്രോണ്‍

  പവര്‍ബാങ്ക് ഇന്ന് ഉപേക്ഷിക്കാനാകാത്ത ഇലക്ട്രോണിക്‌സ് ഉപകരണമായി മാറിയിരിക്കുന്നു. എന്നാല്‍ പലപ്പോഴും ബാഗുകളിലെ സ്ഥലം ആവശ്യത്തിലധികമായി ഇത് അപഹരിക്കുമെന്നത് വനിതകളെ പലപ്പോഴും അലട്ടിയിരുന്നു. ഇതിനു പരിഹാരമായി ലേഡീസ് വാനിറ്റി ബാഗില്‍ ഒതുങ്ങിയിരിക്കുന്ന വലുപ്പത്തില്‍ ഒരു പവര്‍ബാങ്ക് വിപണിയിലെത്തി. പിങ്ക് കളറില്‍ ഉള്ള

LIFE STYLE

ചര്‍മ്മസംരക്ഷണത്തിനും മുടിയഴകിനും ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

ചര്‍മ്മ സംരക്ഷണത്തിനായി കൂടുതല്‍ തുക ചെലവാക്കാന്‍ നമ്മള്‍ പലപ്പോഴും സന്നദ്ധരാണ് . മുടിയഴക് വര്‍ദ്ധിപ്പിക്കുന്നതിനും ഇതേ പ്രധാന്യം നല്‍കാറുണ്ട്. എന്നാല്‍ ഭക്ഷണക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇവയുടെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയും തീര്‍ച്ച. ശരീരത്തിനു വേണ്ടതായ ഘടകങ്ങള്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply