ടയര്‍ പോളിഷ്, ഡാഷ് പോളിഷ് നിര്‍മ്മാണത്തിലൂടെ മുന്നേറാം

ടയര്‍ പോളിഷ്, ഡാഷ് പോളിഷ് നിര്‍മ്മാണത്തിലൂടെ മുന്നേറാം

ബൈജു നെടുങ്കേരി

കേരളത്തിന്റെ വാഹനവിപണി അനുദിനം കുതിച്ചുയരുകയാണ്. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ പോലും ഇപ്പോള്‍ രണ്ടിലധികം വാഹനങ്ങള്‍ ഉണ്ട്. ഈ വാഹനപ്പെരുപ്പം സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നുവെയ്ക്കുന്ന നിരവധി അവസരങ്ങളുണ്ട്. വാഹനങ്ങളുടെ സൗന്ദര്യസംരക്ഷണമാണ് അതില്‍ പ്രധാനപ്പെട്ട ഒരു മേഖല. പുതുമയും അഴകും നിലനിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മുമ്പ് നഗരങ്ങളില്‍ മാത്രം ഉണ്ടായിരുന്ന കാര്‍ ബ്യൂട്ടിഫിക്കേഷന്‍ ഷോപ്പുകള്‍ ഇന്ന് നാട്ടിന്‍പുറങ്ങളിലേക്കും എത്തിയിരിക്കുന്നു. നിരവധി മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം ഷോപ്പുകള്‍ വഴി ലഭ്യമാണ്. വാഹനങ്ങളുടെ ടയര്‍ പോളിഷും ഡാഷ് പോളിഷും ഈ ഷോപ്പുകള്‍ക്കു വിറ്റഴിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാണ്.

സാധ്യതകള്‍

ടയര്‍ പോളിഷ്, ഡാഷ് പോളിഷ് എന്നിവയുടെ നിര്‍മ്മാണം ചെറിയ മുതല്‍മുടക്കില്‍ കുടുംബസംരംഭമായി ആരംഭിക്കാന്‍ കഴിയും. ബോട്ടിലുകളില്‍ പായ്ക്ക് ചെയ്ത് ഷോപ്പുകള്‍ വഴി വില്‍പ്പന നടത്തുന്നതിനൊപ്പം മൂല്യവര്‍ദ്ധിത സേവനങ്ങളായ ഇന്റീരിയര്‍ ക്ലീനിംഗ്, സര്‍വീസിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സര്‍വീസ് സെന്ററുകള്‍ക്ക് വലിയ പായ്ക്കുകളില്‍ സപ്ലൈ ചെയ്യുകയുമാവാം. ഈ രംഗത്ത് കേരളത്തില്‍ ഉല്പാദകര്‍ കുറവാണ് എന്നതും ബിസിനസ്സിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

അസംസ്‌കൃത വസ്തുക്കള്‍ പ്രാദേശികമായിത്തന്നെ ലഭ്യമാണ്, പ്രാദേശിക മാര്‍ക്കറ്റിങ്ങിലൂടെയും ഉയര്‍ന്ന വരുമാനം നേടാന്‍ കഴിയുന്ന സംരംഭമാണ് വാഹനങ്ങളുടെ ടയര്‍ പോളിഷ്, ഡാഷ് ബോര്‍ഡ് പോളിഷ് നിര്‍മ്മാണം.

മാര്‍ക്കറ്റിങ്

വാഹന വില്‍പ്പന നടത്തുന്ന ഡീലര്‍മാര്‍ അവരുടെതന്നെ ബ്രാന്‍ഡ് രേഖപ്പെടുത്തിയ ടയര്‍ പോളിഷ്, ഡാഷ് പോളിഷ് എന്നിവ വാഹനം വാങ്ങുന്ന ആള്‍ക്ക് സമ്മാനമായി നല്‍കാറുണ്ട്. പൂര്‍ണമായും ഇവ പുറത്തുനിന്നും നിര്‍മ്മിച്ച് വാങ്ങുന്നവയാണ്. ഇത്തരത്തിലുള്ള കോര്‍പ്പറേറ്റ് ഓര്‍ഡറുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ബിസിനസ് എളുപ്പമായി. പിന്നീട് വാഹനങ്ങളുടെ ബ്യൂട്ടിഫിക്കേഷന്‍ സെന്ററുകള്‍ വഴി നേരിട്ടുള്ള വില്‍പ്പനയ്ക്കും ശ്രമിക്കാം. വിതരണക്കാരെ നിയമിച്ചുള്ള മാര്‍ക്കറ്റിങിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട സ്റ്റേഷനറി ഷോപ്പുകള്‍ വഴിയും വിതരണം നടത്താം.

നിര്‍മ്മാണ രീതി

സിലിക്കോണ്‍ ഓയിലും സിലിക്കോണ്‍ എമല്‍ഷനും നിശ്ചിത അനുപാതത്തില്‍ പച്ചവെള്ളത്തില്‍ കലര്‍ത്തി എമല്‍സിഫിക്കേഷന് വിധേയമാക്കി സൂക്ഷിക്കാം. തുടര്‍ന്ന് ടയര്‍ പോളീഷില്‍ ആവശ്യത്തിന് കളറും ഡാഷ് പോളീഷില്‍ ആവശ്യത്തിന് സുഗന്ധവും ചേര്‍ത്ത് പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാം.

സാങ്കേതികവിദ്യാ പരിശീലനം

കേരളത്തിലെ ആദ്യ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ഇന്‍ക്യുബേഷന്‍ സെന്ററായ പിറവം അേ്രഗാപാര്‍ക്കില്‍ നിന്ന് ടയര്‍ പോളിഷ്, ഡാഷ് ബോര്‍ഡ് പോളിഷ് എന്നിവയുടെ നിര്‍മ്മാണ സാങ്കേതിക വിദ്യയും പരിശീലനവും ലഭിക്കും. ഫോണ്‍ : 0485-2242310

മൂലധന നിക്ഷേപം

1. മിക്‌സിങ്, ഫില്ലിങ് ഉപകരണങ്ങള്‍ – 15000.00
2. പായ്ക്കിങിന് ആവശ്യമായ സംവിധാനങ്ങള്‍ – 10000.00
3. പ്രവര്‍ത്തന മൂലധനം – 75000
ആകെ – 100000.00

പ്രവര്‍ത്തന വരവ്-ചെലവ് കണക്ക്

ചെലവ് (പ്രതിദിനം 50 ലിറ്റര്‍ പോളിഷ് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിനുള്ള ചെലവ്)
1. അസംസ്‌കൃത വസ്തുക്കള്‍ (സിലിക്കോണ്‍ ഓയില്‍, സിലിക്കോണ്‍ എമല്‍സിഫയര്‍ തുടങ്ങിയവ)- 2500.00
2. പായ്ക്കിങ് ബോട്ടിലുകള്‍ (ലേബല്‍ സഹിതം) – 1000.00
3. ജീവനക്കാരുടെ വേതനം – 600.00
4. ഇതര ചിലവുകള്‍ – 500.00
5. മാര്‍ക്കറ്റിങ് ചാര്‍ജ് – 1400.00
ആകെ – 6000

വരവ് (പ്രതിദിനം 250 മില്ലിഗ്രാം വീതമുള്ള 200 ബോട്ടിലുകള്‍ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത്)

200 മില്ലിഗ്രാം എംആര്‍പി – 80.00
വില്‍പ്പനക്കാരുടെ കമ്മീഷന്‍ കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത് – 50.00
200 ബോട്ടില്‍ X 50.00 = 10000.00

ലാഭം

വിറ്റുവരവ് – 10000.00
ഉല്‍പ്പാദന ചെലവ് – 6000
ലാഭം – 4000

ലൈസന്‍സുകള്‍

ചരക്ക് സേവന നികുതി രജിസ്‌ട്രേഷന്‍, ഉദ്യോഗ് ആധാര്‍ എന്നിവ സംരംഭകന്‍ നേടിയിരിക്കണം.

 

 

 

Spread the love
Previous ഇന്ന് മദ്യശാലകളും പടക്ക കടകളും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കാസര്‍കോട് ജില്ലാകലക്ടര്‍
Next കൂണിന്റെ ഔഷധ ഗുണങ്ങളറിയാം

You might also like

NEWS

പണമുണ്ടാക്കാന്‍ ബ്ലോഗ് എഴുത്ത്

ഇന്നത്തെ തലമുറയിലെ ടീനേജുകാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്, ഫോണിലും പിസിയിലും നെറ്റ് കണക്ഷന്‍ പലപ്പോഴും റെസ്ട്രിക്റ്റഡ് ആക്കുന്നവരുമുണ്ട്. എന്നാല്‍ പണം കളയാനല്ലാതെ പണമുണ്ടാക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാനുള്ള ഒരു വഴിയാണ് ബ്ലോഗ് എഴുത്ത്. ഭാഷാ പ്രാവീണ്യവും നമ്മള്‍ തെരഞ്ഞെടുക്കുന്ന

Spread the love
MOVIES

ടിക്ക് ടോക്ക് അമ്മാമ്മ സിനിമയില്‍ : സുന്ദരന്‍ സുഭാഷില്‍ അമ്മാമ്മയ്‌ക്കൊപ്പം കൊച്ചുമകനും

ടിക്ക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ അമ്മാമ്മയും കൊച്ചുമകനുമാണു പറവൂര്‍ ചിറ്റാറ്റുകര സ്വദേശിയായ മേരി ജോസഫ് മാമ്പിള്ളിയും ജിന്‍സനും. ടിക്ക് ടോക്കില്‍ നിന്നു വെള്ളിത്തരിയിലേക്കെത്തുകയാണ് അമ്മാമ്മ. ബിന്‍ഷാദ് നാസര്‍ സംവിധാനം ചെയ്യുന്ന സുന്ദരന്‍ സുഭാഷ് എന്ന സിനിമയില്‍ ഒരു മുഴുനീള കഥാപാത്രത്തെയാവും അമ്മാമ്മ

Spread the love
Home Slider

ബേബിസെറ്റ് നിര്‍മ്മാണത്തിലൂടെ പ്രതിമാസം 50,000 രൂപ വരുമാനം

വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാവുന്നൊരു സംരംഭമാണ് ബേബിസെറ്റ് നിര്‍മ്മാണം. നവജാത ശിശുക്കള്‍ക്ക് ആവശ്യമായ ഉടുപ്പുകള്‍, ഷീറ്റുകള്‍, ടവ്വലുകള്‍, ബെഡുകള്‍, എണ്ണ, പൗഡര്‍, ബേബി സോപ്പുകള്‍ മുതലായവ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച് പായ്ക്ക് ചെയ്ത് സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കുന്നതാണ് ബിസിനസ്.  

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply