കുരുന്നുകളെ കരുതലോടെ കാത്ത് ടൈറോസ് പ്രീ സ്‌കൂള്‍

കുരുന്നുകളെ കരുതലോടെ കാത്ത് ടൈറോസ് പ്രീ സ്‌കൂള്‍

കുടുംബത്തിന്റെ തിരക്കുകളിലേക്ക് ഒതുങ്ങിക്കഴിഞ്ഞാല്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാത്തവരാണു വീട്ടമ്മമാര്‍. വീടകങ്ങളില്‍ ഒതുങ്ങിക്കഴിയാന്‍ മാത്രമേ അധികം പേരും താല്‍പ്പര്യപ്പെടാറുള്ളൂ. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വീടകത്തു നിന്നു ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണൊരു വീട്ടമ്മ. ടൈറോസ് പ്രീസ്‌കൂള്‍ എന്ന സംരംഭത്തിലൂടെ ബിസിനസിന്റെ ലോകത്തു വേരുറപ്പിച്ച വനിതയാണ് ഷിനി മാത്തൂര്‍. മൂവാറ്റുപുഴ സ്വദേശിനിയായ ഷൈനിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലും കോലഞ്ചേരിയിലും പിറവത്തുമായി ടൈറോസ് പ്രീ സ്‌കൂളുകളുടെ മൂന്നു ബ്രാഞ്ചുകള്‍ വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നു. പ്രീ സ്‌കൂളിന്റെ ലോകത്തെത്തിയതിനെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ടൈറോസ് പ്രീ സ്‌കൂള്‍ സെന്റര്‍ ഹെഡ് ഷിനി മാത്തൂര്‍ സംസാരിക്കുന്നു.

 


വീട്ടമ്മ സംരംഭകയാകുന്നു

ജനിച്ചതും വളര്‍ന്നതുമൊക്ക ബിസിനസ് കുടുംബത്തില്‍. പിതാവും സഹോദരന്മാരും കോണ്‍ട്രാക്റ്റര്‍മാരായിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്നും ബിഎ സോഷ്യോളജി പൂര്‍ത്തിയാക്കി. എംഎ സോഷ്യോളജി പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിവാഹം. വിവാഹം ചെയ്തതും കോണ്‍ട്രാക്റ്ററെ തന്നെ. കുടുംബമായതിനു ശേഷം കുറെക്കാലം വീട്ടമ്മയായി തന്നെ ഒതുങ്ങിക്കൂടി. പിന്നീട് മക്കളൊക്കെ വളര്‍ന്നതിനു ശേഷമാണ് ഒരു എക്‌സ്‌പോഷര്‍ വേണമെന്ന ചിന്തയുണ്ടായത്. ആളുകളോടൊക്കെ ഇടപഴകാന്‍ ഇഷ്ടമുള്ളതു കൊണ്ടു തന്നെ പുതിയൊരു മേഖലയിലേക്കു തിരിയണമെന്ന ആഗ്രഹമുണ്ടായി. ഭര്‍ത്താവാണ് ടൈം കിഡ്‌സിന്റെ ഫ്രാഞ്ചൈസി എടുത്ത് പ്രീ സ്‌കൂ എന്ന ആശയം മുന്നോട്ടുവച്ചത്. 2011 ജനുവരിയിലാണു ഫ്രാഞ്ചൈസി അരംഭിക്കുന്നത്. അതുവരെ എറണാകുളം നഗരത്തില്‍ മാത്രമേ ഫ്രാഞ്ചൈസി ഉണ്ടായിരുന്നുള്ളൂ. മൂവാറ്റുപുഴയിലാണ് ആദ്യമായി ഫ്രാഞ്ചൈസി തുടങ്ങുന്നത്. പിന്നീടു രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ആരംഭിച്ചു. വളര്‍ച്ചയുടെ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ ടൈറോസ് എന്നു റീബ്രാന്‍ഡ് ചെയ്തു പുതിയൊരു തുടക്കത്തിനു കൂടി തിരി തെളിയിച്ചു.

വെല്ലുവിളികളെ അതിജീവിച്ച വിജയം

ഒരു വീട്ടമ്മ ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന്റെ എല്ലാ പ്രശ്‌നങ്ങളും ആദ്യകാലത്തുണ്ടായിരുന്നു. മൂവാറ്റുപുഴ പോലൊരു സ്ഥലത്തു പ്രീ സ്‌കൂള്‍ ആരംഭിക്കുന്നതു തന്നെ വെല്ലുവിളിയായിരുന്നു. പ്രീ സ്‌കൂള്‍ ആവശ്യമുള്ള ഒരു പ്രദേശമായി മൂവാറ്റുപുഴ കണക്കാക്കപ്പെട്ടിരുന്നില്ല. തുടക്കത്തില്‍ ഒമ്പതു കൂട്ടികളും മൂന്നു സ്റ്റാഫും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരുപത്തേഴായി വര്‍ധിച്ചു. അന്നും ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ എത്രത്തോളം വിജയം നേടാന്‍ കഴിയും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. രണ്ടാം വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം അറുപത്തഞ്ചായി. എന്നാല്‍ മൂന്നാം വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം നൂറിലധികമായി. ഇപ്പോള്‍ മൂന്നു സെന്ററുകളുലുമായി 250 കുട്ടികളും നാല്‍പ്പതു സ്റ്റാഫും ഉണ്ട്.

കൂടുതല്‍ ബ്രാഞ്ചുകള്‍, കൂടുതല്‍ കുട്ടികള്‍

ആരംഭത്തില്‍ അനിശ്ചിതത്വമൊക്കെ ഉണ്ടായിരുന്നെങ്കിലും ഈ മേഖലയെ പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെയാണ് മറ്റൊരു ഫ്രാഞ്ചൈസി കൂടി തുടങ്ങുന്നതിനെക്കുറിച്ചു ചിന്തിച്ചത്. കുട്ടികളുടെ എണ്ണം നൂറു തികയുന്നതിനു മുമ്പു തന്നെ 2013 ല്‍ കോലഞ്ചേരിയില്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മൂവാറ്റുപുഴയില്‍ നിന്നു വ്യത്യസ്തമായി കോലഞ്ചേരിയില്‍ തുടക്കത്തില്‍ തന്നെ നൂറിലധികം കുട്ടികളുണ്ടായിരുന്നു. മൂവാറ്റുപുഴ, കോലഞ്ചേരി എന്നിവിടങ്ങളിലായിരുന്നു ഫ്രാഞ്ചൈസികള്‍. പിറവത്തു പ്രീ സ്‌കൂള്‍ ആരംഭിച്ചപ്പോഴായിരുന്ന റീ ബ്രാന്‍ഡിങ്. ടൈറോസ് എന്ന പേരില്‍ വിജയകരമായിത്തന്നെ ഈ പ്രീ സ്‌കൂളുകള്‍ മുന്നോട്ടു പോകുന്നുണ്ട്.

എല്ലാ കാര്യത്തിലും ശ്രദ്ധിച്ച്

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച്ചയ്ക്കു തയാറായിട്ടില്ല. ലാഭം എന്നതിനേക്കാള്‍ സ്വന്തം സെന്റര്‍ എങ്ങനെ ഭംഗിയായി മുന്നോട്ടു കൊണ്ടു പോകാം എന്നതിനാണു പ്രാധാന്യം നല്‍കാറുള്ളൂ. സ്റ്റാഫിനെ നിയോഗിക്കുമ്പോള്‍ പോലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാ പ്രീ സ്‌കൂളിനെ സംബന്ധിച്ചിടത്തോളം സ്റ്റാഫുകളുടെ പങ്ക് വളരെ വലുതാണ്. കുട്ടികളെ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും സ്റ്റാഫുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നു സെന്റര്‍ ഹെഡ് ഷിനി മാത്തൂര്‍ പറയുന്നു. ഒരു ക്ലാസില്‍ ഇരുപതു കുട്ടികള്‍ക്കു രണ്ടു സ്റ്റാഫുകളെ എന്ന കണക്കാണു പിന്തുടരുന്നത്. തീരെ ചെറിയ കുട്ടികളുടെ ക്ലാസില്‍ മൂന്നു സ്റ്റാഫുകള്‍ വരെ ഉണ്ടാവാറുണ്ട്.  കാരണം കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ വളരെ സെന്‍സിറ്റീവാണ്. വീട്ടില്‍ എന്ന പോലെ തന്നെ സ്‌കൂളിലും ശ്രദ്ധിക്കണം. അതൊക്കെ ഉറപ്പു വരുത്തിയേ മതിയാകൂ. അതിനുമപ്പുറം ചെയ്യുന്ന കാര്യങ്ങള്‍ പെര്‍ഫെക്റ്റായിത്തന്നെ പൂര്‍ത്തീകരിക്കണം എന്ന നയമാണു പിന്തുടരുന്നത്. ഒരു പാരന്റിന്റെ വ്യൂ പൊയ്ന്റില്‍ തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കിക്കാണാറുള്ളത്.

 

ആദ്യം കരച്ചില്‍, ഒപ്പം കരുതലും

പ്രീ സ്‌കൂളില്‍ കുട്ടികളെത്തിയാല്‍ ആദ്യ ദിനങ്ങളിലൊക്കെ കരച്ചിലായിരിക്കും. രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞാല്‍ മാത്രമേ കുട്ടികള്‍ ശ്രദ്ധിച്ചു തുടങ്ങുകയുള്ളൂ. ആ ഘട്ടം കഴിഞ്ഞാല്‍ ഏതെങ്കിലുമൊരു ആക്റ്റിവിറ്റിയിലേക്ക് കടക്കും. വ്യക്തിത്വരൂപീകരണത്തിന്റെ ആദ്യ പടി തന്നെയാണ് ഇത്തരം ക്ലാസുകളില്‍ നിന്നു തുടങ്ങുന്നത്. കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്നു തിരിച്ചറിയാന്‍ കഴിയുന്ന ഘട്ടം കൂടിയാണിത്.

ടൈറോസ് തുടങ്ങുന്നു

ഒരു ബ്രാന്‍ഡിന്റെ കീഴില്‍ നില്‍ക്കുമ്പോള്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും പാലിക്കേണ്ടി വരും. അവിടെ സ്വന്തം ആശയത്തിനൊന്നും അത്രയേറെ പ്രസക്തിയുണ്ടാവില്ല. അങ്ങനെയൊരു ചിന്തയില്‍ നിന്നാണ് ടൈറോസ് എന്നൊരു ബ്രാന്‍ഡ് വികസിപ്പിക്കാം എന്ന ആശയമുണ്ടായത്. അതുപോലെ തന്നെ മാതാപിതാക്കള്‍ ചില നിര്‍ദ്ദേശങ്ങളും വച്ചിരുന്നു. അത്തരം മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ സ്വന്തന്ത്രമായി നിന്നേ മതിയാകൂ. റീ ബ്രാന്‍ഡ് ചെയ്യുമ്പോള്‍ ആദ്യകാലത്തു കൂടെ നിന്ന മാതാപിതാക്കളെല്ലാം സഹകരിച്ചു എന്നതാണു പ്രത്യേകത.

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

കുട്ടികളെ പ്രീ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പ്രഥമ പരിഗണന നല്‍കേണ്ടതു ശുചിത്വത്തിനു തന്നെയാണ്. കുട്ടികള്‍ക്കു പെട്ടെന്നു അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ സ്റ്റാഫിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. ആത്മസമര്‍പ്പണമുള്ളവരെ മാത്രമേ കുട്ടികളെ നോക്കാനും പരിചരിക്കാനും നിയോഗിക്കാന്‍ പാടുള്ളൂ.

Spread the love
Previous വീട്ടിലെ ജലത്തിന്റെ ഗുണനിലവാരം അറിയണോ? ജല അതോറിട്ടി സൗജന്യമായി സഹായിക്കും
Next ഡിസ്റ്റ്, വിദ്യാഭ്യാസത്തിന്റെ നൂതന പ്രയാണങ്ങള്‍

You might also like

Business News

മുല്ലപ്പൂ കൃഷിയിലൂടെ വര്‍ഷം മുഴുവന്‍ വരുമാനം നേടാം

ഇന്ന് പലര്‍ക്കും കൃഷി ചെയ്യാന്‍ ഇഷ്ടമാണ്. എന്നാല്‍ ലാഭകരമായി കാര്‍ഷിക വൃത്തിയെ എങ്ങനെ ഉപയോഗിക്കാമെന്ന് ആരും നോക്കുന്നില്ല. കാര്‍ഷികവൃത്തി ആസ്വാദ്യകരവും ആദായകരവുമാക്കാന്‍ കഴിയും. വളരെകുറച്ച് സ്ഥലമുള്ള ഒരാള്‍ക്ക് ലാഭകരമായി നടത്താവുന്ന ഒരു കൃഷിയാണ് മുല്ലപ്പൂ. ഒരു കിലോ മുല്ലപ്പൂവിന് ആറായിരം രൂപവരെയാണ്

Spread the love
Business News

ക്യാപ് ഇന്ത്യ : നിര്‍മ്മാണമേഖലയിലെ വേറിട്ട സാന്നിധ്യം

ഓരോ സംരംഭകനുമുണ്ടാകും അവര്‍ വിശ്വസിക്കുന്ന തത്വങ്ങളും ആത്മസംഹിതകളും. അതില്‍ ഊന്നിയുള്ള പ്രവര്‍ത്തനമായിരിക്കും അവരുടെ വിജയമന്ത്രമായി മാറുന്നത്. ക്യാപ് ഇന്ത്യ പ്രൊജക്റ്റ്‌സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാരഥി മുഹമ്മദ് സക്കീറിനുമുണ്ട് അത്തരത്തില്‍ വിട്ടുവീഴ്ചകളില്ലാത്ത നയങ്ങളും കാഴ്ച്ചപ്പാടുകളും വിശ്വാസങ്ങളും. അവയെ

Spread the love
SPECIAL STORY

ഹോം മെയ്ഡ് ചോക്ലേറ്റ്; മധുരം കിനിയുന്ന സംരംഭം

ബൈജു നെടുങ്കേരി കേരളത്തിന്റെ വാങ്ങല്‍ സംസ്‌കാരം വലിയ മാറ്റത്തിന്റെ പാതയിലാണ്. വര്‍ണ്ണപ്പൊലിമയുള്ള പായ്ക്ക്ഡ് ഫുഡ്‌സിലും ജംഗ് ഫുഡുകളിലും അഭിരമിച്ചിരിക്കുന്ന മലയാളി ആരോഗ്യ സംരക്ഷണത്തിനായി നിലപാട് എടുത്തുതുടങ്ങിയിരിക്കുന്നു. അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഏറെ സ്വാധീനമുള്ള മലയാളിയുടെ ജീവിതത്തില്‍ ഈ മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply