പുറത്തെ ഭക്ഷണം അകത്തേക്കെന്ന് ഊബര്‍ ഈറ്റ്‌സ് റിപ്പോര്‍ട്ട്

പുറത്തെ ഭക്ഷണം അകത്തേക്കെന്ന് ഊബര്‍ ഈറ്റ്‌സ് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി നെറ്റ്‌വര്‍ക്കായ ഊബര്‍ ഈറ്റ്‌സ് ”ഇന്ത്യ എന്ത് കഴിക്കുന്നു” എന്നതിനേക്കാള്‍ ”എന്തുകൊണ്ട് ഇന്ത്യ കഴിക്കുന്നു” എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയ ”ഫുഡ് മൂഡ്‌സ് ഓഫ് ഇന്ത്യ” എന്ന വ്യവസായത്തിലെ ആദ്യ ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 48 ശതമാനം ഇന്ത്യക്കാരും പുറത്തെ ഭക്ഷണം വീട്ടിലെത്തിച്ച് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗകര്യപ്രദമായി വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാണ് ഇന്ത്യക്കാര്‍ക്ക് ഇഷ്ടം. പുറത്ത് ഭക്ഷണം കഴിക്കുന്നതും ഭക്ഷണം വീട്ടിലേക്ക് വാങ്ങുന്നതും തുല്ല്യമാകുന്നത് ഡെലിവറിയുടെ വലിപ്പമാണ് തെളിയിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

ആഗോള മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഇപ്‌സോസുമായി (ഐപിഎസ്ഒഎസ്) ചേര്‍ന്നാണ് പഠനം നടത്തിയത്. പുറത്തു നിന്നുള്ള ഭക്ഷണ പ്രിയങ്ങളെ കുറിച്ച് മനസിലാക്കി റെസ്റ്റോറന്റ് പങ്കാളികളെയും എഫ് ആന്‍ഡ് ബി വ്യവസായത്തെയും ശാക്തീകരിക്കാമെന്നാണ് ഫുഡ്-ടെക് പ്ലാറ്റ്‌ഫോം പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ്, ഉപയോഗ നിമിഷങ്ങള്‍, കുസിന്‍, ട്രെന്‍ഡുകള്‍ തുടങ്ങിയ വിലയേറിയ വിവരങ്ങളാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കണ്ടെത്തലുകളെ പ്രാവര്‍ത്തികമാക്കി എഫ്ആന്‍ഡ്ബി വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. പരസ്പരബന്ധിതവും പരസ്പരാശ്രിതവുമായ ഭക്ഷ്യ പരിസ്ഥിതി വ്യവസ്ഥയില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഭക്ഷണ കാര്യത്തില്‍ വന്നിട്ടുള്ള മാറ്റത്തില്‍  ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ സ്മാര്‍ട്ടായ സോഫിസ്റ്റികേറ്റഡ് ഭക്ഷണ അനുഭവം ഉറപ്പു വരുത്തി റെസ്റ്റോറന്റുകള്‍ക്ക് നിരവധിയായ അവസരങ്ങള്‍ തുറന്നിടുകയാണ് റിപ്പോര്‍ട്ട്.
വ്യവസായത്തിലെ ആദ്യ ‘ടെക് ടു ടേബിള്‍’ റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന്റെ ആവേശത്തിലാണെന്നും ആഴ്ചയിലൊരിക്കലെങ്കിലും ആളുകള്‍ പുറത്തെ ഭക്ഷണം കഴിക്കുന്നവരാണെന്നും ഉപഭോക്താക്കള്‍ ഭക്ഷണ തീരുമാനങ്ങള്‍ക്ക് ആശ്രയിക്കുന്നത് സാങ്കേതികം സാധ്യമാക്കിയ ഞങ്ങളെ പോലുള്ളവരെയാണെന്നും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍, രുചി, ഓഫറുകള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നല്ല ഭക്ഷണ ചോയ്‌സുകള്‍ അവതരിപ്പിക്കാനും സഹകാരികള്‍ക്ക് അവരുടെ കാര്യക്ഷമത പ്രോല്‍സാഹിപ്പിക്കാനുമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെന്നും ഊബര്‍ ഈറ്റ്‌സ് ഇന്ത്യ, ദക്ഷിണേഷ്യ ഓപറേഷന്‍സ് മേധാവി ബന്‍സി കൊതേച്ച പറഞ്ഞു.

 

നിത്യ ജീവിതത്തിലെ മാറ്റത്തിനനുസരിച്ച് ജീവിതശൈലിയിലും അതിവേഗ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഉപഭോക്താക്കള്‍ സമയത്തിന്റെ സമ്മര്‍ദ്ദത്തിലാണെന്നും ഇത് ഏറ്റവും പെട്ടെന്ന് മിതമായ നിരക്കില്‍ ലഭ്യമായ ഭക്ഷണത്തിന് ആവശ്യം കൂട്ടുകയാണെന്നും ഉപഭോക്താക്കള്‍ ഹോം ഡെലിവറിയെ ആശ്രയിക്കുകയാണെന്നും സമയവും ഊര്‍ജ്ജവും ലാഭിക്കാനാണ് ഈ സേവനം ഉപയോഗിക്കുന്നതെന്നും അതല്ലായിരുന്നെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം തെരഞ്ഞെടുക്കുമായിരുന്നെന്നും ഇപ്‌സോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രേയോഷി മൈത്ര പറഞ്ഞു.

 

പ്രധാന കണ്ടെത്തലുകള്‍:

 

* ഇന്ത്യ പുറത്തെ ഭക്ഷണം ഇഷ്ടപ്പെടുന്നു: ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള പ്രധാന കാരണങ്ങള്‍ സൗകര്യം (28ശതമാനം), കുത്തക തകര്‍ക്കാന്‍ (28ശതമാനം), പ്രത്യേക അവസരങ്ങള്‍ ആഘോഷിക്കാന്‍ (16 ശതമാനം), കൂട്ടുകാര്‍/ബന്ധുക്കള്‍ എന്നിവരോടൊപ്പമുള്ള കൂടി ചേരല്‍ (10 ശതമാനം).
* ഓര്‍ഡര്‍ എല്ലായിടത്തു നിന്നും: സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും (76 ശതമാനം) വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തവരാണ്. ജോലി സ്ഥലം/ കോളജ് (13 ശതമാനം) എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍. കൂട്ടുകാരുടെ വീട് (5ശതമാനം).
* വലിയ ഡെലിവറി: പുറത്തു നിന്നുള്ള ഭക്ഷണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വീടുകളിലാണ്. ഡെലിവറിയിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ 48 ശതമാനം, പുറത്തു പോകുന്നവര്‍ 34 ശതമാനം, പാര്‍സല്‍ എടുക്കുന്നവര്‍ 18 ശതമാനം.
* സൗകര്യം തന്നെ പ്രധാനം: പുറത്തു നിന്നുള്ള ഭക്ഷണത്തിന് പരിഗണന ലഭിക്കുന്നത് ആഘോഷത്തേക്കാള്‍ ഉപരി സൗകര്യം എന്നതു കൊണ്ടുതന്നെയാണ്. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന്റെ 51 ശതമാനവും കോമ്പോ മീല്‍സാണ്. 35 ശതമാനവും വരുന്ന ബോക്‌സില്‍ നിന്നു തന്നെ കഴിക്കുന്നു.
* ശീലങ്ങളുടെ സൃഷ്ടികള്‍: പുറത്തു നിന്നുള്ള ഭക്ഷണം ഉപയോഗിക്കുന്നുണ്ടെങ്കിലും പരീക്ഷണം പരിമിതമാണ്. 82 ശതമാനം ഉപഭോക്താക്കളും തെരഞ്ഞെടുപ്പ് പരമാവധി അഞ്ചു റെസ്റ്റോറന്റുകളില്‍ ഒതുക്കുന്നു.
* പുതിയ ഡേറ്റ് നൈറ്റ്: ഒന്നിച്ചു സമയം ചെലവിടാനുള്ള ഏറ്റവും നല്ല മാര്‍ഗമായി ഡെലിവറിയെ ബന്ധങ്ങള്‍ കരുതുന്നു. പുറത്തെ ഭക്ഷണം കഴിക്കാന്‍ തീരുമാനിക്കുന്ന ദമ്പതികളില്‍ 36 ശതമാനവും അത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നു.
* എന്റെ സമയം: : ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരില്‍ 19 ശതമാനവും അവരുടെ വിശ്രമത്തിനുള്ള അവസരമായാണ് കരുതുന്നത്.
* മൂഡ് ഉണര്‍ത്തല്‍: വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന 38 ശതമാനം സ്ത്രീകളും വ്യത്യസ്തമായ രുചി ആസ്വദിക്കാന്‍ അല്ലെങ്കില്‍ ഉന്മേഷം ഉണ്ടാകാന്‍ വേണ്ടി ചെയ്യുന്നവരാണ്.
* കുസിന്‍ ഇഷ്ടം: ഉത്തരേന്ത്യന്‍ ഭക്ഷണവും ബിരിയാണിയുമാണ് മുതിര്‍ന്നവരില്‍ മുന്നില്‍. എന്നാല്‍ കുട്ടികള്‍ക്ക് ദേശി ചൈനീസും പിസയും മുന്‍പന്തിയില്‍ നില്‍ക്കുന്നു.
* മിതമായ നിരക്കിന് കൂടുതല്‍ ഓര്‍ഡര്‍: സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേര്‍ക്കും ഓര്‍ഡര്‍ ചെലവു കുറയ്ക്കലിന്റെ ഭാഗമാണ്. കുക്കിനെ വിളിച്ച് പാചകം ചെയ്യുന്നത് ചെലവേറിയതും ശ്രമകരവുമാണ്.
* ബ്രേക്ക്ഫാസ്റ്റും ഡിന്നറും: അവസരങ്ങള്‍ കുറവായതിനാല്‍ 7 ശതമാനം മാത്രമാണ് ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്യുന്നത്. 53 ശതമാനം പേരും ഡിന്നര്‍ ഓര്‍ഡര്‍ ചെയ്യുന്നു.

Spread the love
Previous വാറങ്കല്‍ മുതല്‍ ഹൈദരാബാദ് വരെ : സജ്‌നാറിന്റെ എന്‍കൗണ്ടര്‍ സ്റ്റോറീസ്
Next 2800 കോടി രൂപയുടെ നിക്ഷേപവുമായി ലുലുവിന്റെ ട്വന്റി14 ഹോള്‍ഡിംഗ്‌സ് യുകെയില്‍ ചരിത്രം രചിക്കുന്നു

You might also like

LIFE STYLE

വിആര്‍ ഗ്ലാസ് വെച്ച് മോസ്‌കോയിലെ പശുക്കള്‍

തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റി ഗ്ലാസ് വെച്ച് മോസ്‌കോയിലെ കര്‍ഷകര്‍. വിആര്‍ ഗ്ലാസ് വെക്കുന്നതിലൂടെ പശുക്കളുടെ ശാരിരിക ഊഷ്മാവ് കുറയാതെ നില്‍ക്കുമെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നു. അതോടൊപ്പം തന്നെ പശുക്കള്‍ ശാന്തസ്വഭാവം പുലര്‍ത്തുമെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിലൂടെ പശുക്കളുടെ പാലിന്റെ അളവ്

Spread the love
LIFE STYLE

ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് നാളെ തുടക്കം

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 658 യുവശാസ്ത്ര പ്രതിഭകൾ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കും. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിൽ നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. ശശിതരൂർ എം.പി അധ്യക്ഷത വഹിക്കും.

Spread the love
LIFE STYLE

പുതിയ ബുക്കിങുകള്‍ക്ക് ഫ്രീ ഡേറ്റ് ചേഞ്ച് ഓഫറുമായി സ്‌കൂട്ട്

കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 മുതല്‍ മെയ് 14 വരെയുള്ള (രണ്ട് തീയതിയും ഉള്‍പ്പെടെ) ബുക്കിങുകള്‍ക്ക് ഒരു തവണ ഫ്രീ ഡേറ്റ് ചേഞ്ച് ഓഫറുമായി സ്‌കൂട്ട് എയര്‍ലൈന്‍സ്‌. ഉപഭോക്താക്കള്‍ക്ക് അവരുടെ യാത്രകള്‍ ആത്മവിശ്വാസത്തോടെ പ്ലാന്‍ ചെയ്യാനുള്ള അവസരം ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply