അള്‍സര്‍, രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം

അള്‍സര്‍, രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഇന്നത്തെക്കാലത്ത് മിക്കവരിലും കണ്ടുവരുന്ന അസുഖമാണ് അള്‍സര്‍. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. നമ്മുടെ ഭക്ഷണ രീതി ഉള്‍പ്പടെ നിരവധി കാരണങ്ങള്‍ മൂലം അള്‍സര്‍ പിടിപെടാം. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും. അള്‍സര്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ ഭേദമാക്കാവുന്നതാണ്.

എന്തെല്ലാമാണ് അള്‍സറിന്റെ ലക്ഷണങ്ങള്‍ എന്ന് തിരിച്ചറിയാം. വയറുവേദനയാണ് അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്ന്. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ സൂക്ഷിക്കുക. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദനയുണ്ടാകാം. മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ എന്നിവയും ശ്രദ്ധിക്കണം. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത, വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാമെന്നതുകൊണ്ടുതന്നെ ഒരിക്കലും അവഗണിക്കാതിരിക്കുക. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്. മലബന്ധവും പെട്ടന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ടും കാരണമാകാം. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.

Spread the love
Previous സിംഗപ്പൂര്‍ ഇന്ത്യ ഹാക്കത്തോണ്‍ ചെന്നൈയില്‍
Next പാലാ മാണി സി കാപ്പനൊപ്പം : ഇതാണ് വോട്ട് നില

You might also like

Others

നമ്മെ പിന്തുടരുന്ന ചില കാലടിശബ്ദങ്ങള്‍

സുധീര്‍ ബാബു ശ്രീജിത്തിന്റെ സഹനസമരത്തിന്റെ അലകള്‍ മലയാളത്തിന്റെ കാറ്റില്‍ അലിഞ്ഞുചേര്‍ന്നു മറ്റൊരു തേങ്ങല്‍ നമുക്ക് മുന്നിലേക്ക് വീണ്ടും എത്തിക്കുന്നു. കാതോര്‍ത്താല്‍ ഇന്നും നമുക്കത് കേള്‍ക്കാം. ഒരച്ഛന്റെ അടക്കിപ്പിടിച്ച വിതുമ്പല്‍. രാജ്യം അടിയന്തിരാവസ്ഥയുടെ ഭീകരതയില്‍ അമര്‍ന്ന ദിനങ്ങളൊന്നില്‍ ആ അച്ഛന് തന്റെ മകനെ

Spread the love
LIFE STYLE

ഇഷ്ടനമ്പരിന്റെ വില 31 ലക്ഷം രൂപ! മലയാളിക്ക് പുതിയ റെക്കോര്‍ഡ്

വാഹനങ്ങളുടെ നമ്പരുകളില്‍ ഫാന്‍സി ഭ്രമം കയറിക്കൂടിയിട്ട് കുറച്ചധികം നാളുകളായി. എന്ത് വില കൊടുത്തും ഇഷ്ടനമ്പര്‍ കരസ്ഥമാക്കുക എന്നത് ഇന്ന് പലരുടെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. തിരുവനന്തപുരം സ്വദേശിയും ദേവി ഫാര്‍മ ഉടമയുമായ കെഎസ് ബാലഗോപാലാണ് പുതിയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. കെഎല്‍ 01 സികെ

Spread the love
LIFE STYLE

കീടങ്ങളെ തുരത്താന്‍ മഞ്ഞള്‍ പുക

പ്രകൃതിയിലെ ഓരോ ഉല്‍പ്പന്നവും എത്രമാത്രം ഗുണങ്ങളാല്‍ സംമ്പുഷ്ടമാണ്. ആയുര്‍വേദ ഔഷധങ്ങളില്‍ എന്നും മികച്ച ഒന്നാണ് മഞ്ഞള്‍. നിരവധി ആവശ്യങ്ങള്‍ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.  എന്നാല്‍ പലര്‍ക്കും മഞ്ഞളിനെ കുറിച്ച് ഇനിയും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് മഞ്ഞള്‍ പുക പ്രയോഗം. ചെടികളിലെ കീടങ്ങള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply