യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കണ്ട

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കണ്ട

തീവണ്ടിയാത്രക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ ടിക്കറ്റെടുക്കാന്‍ സഹായിക്കുന്ന യുടിഎസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ജനകീയമാകുന്നു. ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമായെങ്കിലും ഇപ്പോള്‍ എണ്‍പതു ശതമാനം പേരും ഈ സൗകര്യം വിനിയോഗിക്കുന്നുണ്ട്.

 

റെയില്‍വേ യാത്രികര്‍ക്ക് ആശ്രയമായി യു ടി എസ് മൊബൈല്‍ ആപ്ലിക്കേഷനാണു
(അണ്‍ റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) സജീവമാകുന്നത്. ഇനി എവിടെ പോകണമെങ്കിലും ടിക്കറ്റ് എടുക്കാന്‍ ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ടതില്ല. മൊബൈലില്‍ യു ടി എസ് ആപ്പിലൂടെ ടിക്കറ്റ് എടുക്കാം.

 

ഫോണുമായി ബന്ധപ്പെട്ട് മാത്രം പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണിത്. ഒരിക്കല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആ ഫോണില്‍ നിന്ന് മാത്രമെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയൂ. ആദ്യം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. പിന്നെ സിം കാര്‍ഡ് മാറ്റിയാലും കുഴപ്പമില്ല.  മൊബൈല്‍ നമ്പര്‍ കൊടുത്ത് രജിസ്റ്റര്‍ ചെയ്താല്‍ ആറ് വാലറ്റ് നമ്പര്‍ കാണാം. അവിടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാം. ടിക്കറ്റ് കോപ്പി ചെയ്യാനോ വേറൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനൊ കഴിയില്ല. ടിക്കറ്റ്  പരിശോധകന്‍ വരുമ്പോള്‍  കാണിക്കാവുന്നതാണ്. ഈ ടിക്കറ്റ് ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ ടിക്കറ്റ് പരിശോധകര്‍ക്കായി വേറെ ആപ്ലിക്കേഷന്‍ ഉണ്ട്.

 

റയില്‍വേ സ്റ്റേഷന്റെ അഞ്ച് കിലോമീറ്റര്‍ ഉള്ളിലും റയില്‍വേ സ്റ്റേഷനില്‍ നിന്ന് 25 മീറ്റര്‍ ദൂരത്ത് നിന്ന് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയു.  അതേസമയം ടിക്കറ്റില്ലാതെ സ്റ്റേഷനില്‍ കയറിയാല്‍ അല്ലെങ്കില്‍  ടിക്കറ്റ് പരിശോധകന്‍ അടുത്തെത്തിയാല്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍  യു ടി എസ് ടിക്കറ്റ് എടുത്ത് രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. ജനറല്‍ ടിക്കറ്റിന് പുറമെ പ്ലാറ്റ്‌ഫോം ടിക്കറ്റും യു ടി എസിലൂടെ എടുക്കാം. സീസണ്‍ ടിക്കറ്റ് പുതുക്കാനുള്ള സൗകര്യവും ഉണ്ട്. റിസര്‍വേഷന്‍ ചെയ്യാന്‍ കഴിയില്ല. ടിക്കറ്റ് എടുത്ത് മൂന്നു മണിക്കൂറിനുള്ളില്‍ യാത്ര തുടങ്ങണം.

Spread the love
Previous റിസര്‍വേഷന്‍ ചാര്‍ട്ട് ഇനി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യം
Next ഭാരതപുത്രന്‍ ഭാരതമണ്ണിലെത്തി : അഭിനന്ദന് രാജ്യത്തിന്റെ വരവേല്‍പ്പ്‌

You might also like

NEWS

4ജി സേവനം ലഭ്യമാക്കാനൊരുങ്ങി എംടിഎന്‍എല്‍

നിലവിലെ നഷ്ടം നികത്തി മികച്ച നേട്ടത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍). ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 4ജി സേവനം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം. 4ജി സേവനം സജ്ജമാക്കുന്നതിനാവശ്യമായ 1800 മെഗാഹെഡ്‌സ്, 2100 മെഗാഹെഡ്‌സ് ബാന്‍ഡുകളില്‍ സ്‌പെക്ട്രം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര

Spread the love
NEWS

ഈ നാണയം സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സ്മരണയില്‍

അന്തരിച്ച ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സ്മരണാര്‍ത്ഥം നാണയം പുറത്തിറക്കുന്നു. ബ്ലാക്ക് ഹോള്‍ ആലേഖനം ചെയ്ത 50 പെന്‍സ് നാണയമാണു പുറത്തിറക്കുന്നത്. അദ്ദേഹത്തിന്റെ പേരും നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.   എഡ്വിന എല്ലിസാണു നാണയം ഡിസൈന്‍ ചെയ്തിരിക്കുന്നത്. തമോഗര്‍ത്തങ്ങളുടെ പഠനം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍

Spread the love
NEWS

നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക്

 നിശാഗന്ധി പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതി  അർഹയായി. നർത്തകിയെന്ന നിലയിലും അദ്ധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന് അവർ നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ്  ‘നിശാഗന്ധി പുരസ്‌കാരം 2019’  സമർപ്പിക്കുന്നത്. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് 

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply