ജനുവരി 23 ന് വാഗണ്‍ആര്‍ വിപണിയിലേക്ക്

ജനുവരി 23 ന് വാഗണ്‍ആര്‍ വിപണിയിലേക്ക്

2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആര്‍ വിപണിയിലേക്ക്. അടുത്ത മാസം 23 നാണ് വാഗണ്‍ആര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മൂന്നാം തലമുറ വാഗണ്‍ആറാണ് വിപണിയിലെത്തുന്നത്. വര്‍ഷങ്ങളായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നെന്ന മേല്‍ക്കോയ്മ  മാരുതി സുസുകി വാഗണ്‍ആറിനുണ്ട്.

സുസുകി വാഗണ്‍ആറിന്റെ കാബിനില്‍ പുതുതായി ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയേക്കും. മറ്റ് പ്രീമിയം ഫീച്ചറുകളും പ്രതീക്ഷിക്കാം. ടോള്‍ബോയ് സവിശേഷത നിലനിര്‍ത്തുമ്പോള്‍ തന്നെ നിലവിലെ മോഡലുമായി ധാരാളം വ്യത്യാസം കാണും. സ്പ്ലിറ്റ് ഹെഡ്ലാംപുകള്‍ ലഭിക്കും. പില്ലറിന് പകരം പുതിയ വാഗണ്‍ ആറിന്റെ ഡോറുകളില്‍ റിയര്‍ വ്യൂ മിററുകളാണ് ഉണ്ടാകുക.

 

പുതിയ വാഗണ്‍ആറിന് 3395 എംഎം നീളവും 1475 എംഎം വീതിയും 1650 എംഎം ഉയരവും ഉണ്ടായിരിക്കും. 2460 മില്ലി മീറ്ററാണ് വീല്‍ബേസ്. 1.0 ലിറ്റര്‍ കെ10ബി പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ മാരുതി സുസുകി വാഗണ്‍ആറിന് കരുത്തേകുന്നത്.

Spread the love
Previous എംപിവിയുമായി റെനോയുടെ ഫ്രഞ്ച് വിപ്ലവം
Next പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

You might also like

AUTO

സ്വിഫ്റ്റിനു സൂപ്പര്‍ സ്‌പെഷ്യല്‍ എഡിഷനുമായി മാരുതി സുസുക്കി

വാഹന പ്രേമികളുടെ പ്രിയങ്കരനായ സ്വിഫ്റ്റിനു സൂപ്പര്‍ സ്‌പെഷ്യല്‍ എഡീഷനുമായി മാരുതി സുസുക്കി. എല്‍എക്‌സ്ഐ, എല്‍ഡിഐ മോഡലുകളെയാണ് ലിമിറ്റഡ് എഡീഷനായി മാരുതി അവതരിപ്പിക്കുന്നത്. ബോഡി കളര്‍ ഡോര്‍ഹാന്‍ഡില്‍ ആന്‍ഡ് റിയര്‍വ്യൂ മിറര്‍, മിഡ് വേരിയന്റില്‍ നല്‍കുന്ന എക്സ്റ്റീരിയറില്‍ സ്‌പോര്‍ട്ടി ബ്ലാക്ക് വീല്‍കപ്പ് എന്നിവയും

Spread the love
AUTO

വിപണി കീഴടക്കാന്‍ പുതിയ ലുക്കുമായി എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്

സ്‌പോര്‍ട്ടി ലുക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് വിപണിയിലേക്ക്. ക്രൂയിസര്‍ വിപണിയില്‍ യുവാക്കളുടെ മനസ് കീഴടക്കാനാണ് 350 സിസി, 500 സിസി മോഡലുകളില്‍ തണ്ടര്‍ബേര്‍ഡ് എത്തുന്നത്. 350 സിസി മോഡലിന് 1.56 ലക്ഷവും 500 സിസി മോഡലിന് 1.98 ലക്ഷവുമാണ് എക്‌സ് ഷോറൂം

Spread the love
AUTO

അമെയ്സിനു പുറമെ ജാസും മുഖം മിനുക്കാൻ ഒരുങ്ങുന്നു

മുഖം മിനുക്കി ഇറങ്ങിയ അമെയ്സിനുപുറമെ ജാസും പുതിയ രീതിയിൽ വിപണിയിലിറക്കാൻ തയ്യാറെടുക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പുതിയ പതിപ്പ് ജൂലൈ അവസാനത്തോടെ വിപണിയിലെത്തും. ഹ്യുണ്ടായി എലൈറ്റ് ഐ 20 , മാരുതി ബലേനോ മോഡലുകളുമായാണ് ഹോണ്ട ജാസിന്റെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply