ക്രിസ്മസിന് ഷെയിന്റെ ‘വലിയ പെരുന്നാള്‍’; പോസ്റ്റര്‍ പുറത്ത് വിട്ടു
ക്രിസ്മസ് റിലീസിന് തയ്യാറെടുത്ത് ഷെയിന്റെ പുതിയ ചിത്രം ‘വലിയ പെരുന്നാള്‍’. നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടു . ഡിസംബര്‍ ഇരുപതിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ഷെയ്നിനെ കൂടാതെ വിനായകന്, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.
നേരത്തെ ഈദിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി മാറ്റുകയായിരുന്നു.
കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിന് ഷാഹിറും ഷെയ്ന് നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
You might also like
മനോഹരമായ കല്യാണപ്പാട്ടുമായി പുതുചിത്രം ജിമ്മി ഈ വീടിന്റെ ഐശ്വര്യം
രാജു ചന്ദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മമ്ത മോഹന്‍ദാസ്, നൈല ഉഷ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനും ഗാന
ചന്ദ്രോത്തെ ധീരനായി മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്, ലുക്ക് പുറത്തുവിട്ടു
മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും കരുത്തുറ്റ ഒരു കഥാപാത്രമായി എത്തുന്നു. മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ ലുക്ക് പുറത്തുവിട്ടു. ചന്ദ്രോത്ത് പണിക്കര്‍ എന്ന വീരയോദ്ധാവിനെയാണ് താരം മാമാങ്കത്തില്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് മാമാങ്കം ടീം
ആട് 3 വരും : വിജയ് ബാബുവിന്റെ ഉറപ്പ്
ആദ്യഭാഗം തിയറ്ററില്‍ എത്തിയപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ചിത്രം. എന്നാല്‍ ടെലിവിഷനിലൂടെയും മറ്റും പ്രേക്ഷകര്‍ ആ ചിത്രത്തെ നെഞ്ചേറ്റി. അങ്ങനെ രണ്ടാം ഭാഗം എത്തി. അതു സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. പറഞ്ഞു വരുന്നത് ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളെക്കുറിച്ചാണ്.
0 Comments
No Comments Yet!
You can be first to comment this post!