വിശ്വാസം കൈമുതലാക്കിയ വളര്‍ച്ച വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ്

വിശ്വാസം കൈമുതലാക്കിയ വളര്‍ച്ച വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ്

വിശ്വാസ്യതയുടെ വരമ്പിലൂടെ ഒരു സംരംഭത്തെ മുന്നോട്ടു നയിക്കുക എന്നതത്ര എളുപ്പമല്ല. പൊതുസമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുക എന്നതു തന്നെ വിജയയാത്രയിലെ പ്രധാന നാഴികക്കല്ലാണ്. ഇത്തരത്തില്‍ അനുഭവപരിചയത്തിന്റെ കരുത്തു കൊണ്ടും, ഉപഭോക്താക്കളോടു കാണിച്ച ആത്മാര്‍തഥയാലും ജനങ്ങളുടെ മനസില്‍ ഇടംപിടിച്ച സംരംഭമാണു വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്ലാസ്, പ്ലൈവുഡ്, ഇന്റീരിയര്‍ ഹാര്‍ഡ് വെയര്‍, മോഡുലാര്‍ കിച്ചണ്‍ പ്രൊഡക്റ്റുകളുടെ വിപണന-വിതരണ രംഗത്തു നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. കേരളത്തിന്റെ നിര്‍മാണ രംഗത്തെ വിസ്മയമായി മാറിയ നിരവധി പദ്ധതികളുടെ പിന്നില്‍ വര്‍ണ്ണ ഗ്രൂപ്പിന്റെ മായാത്ത കൈയ്യൊപ്പു പതിഞ്ഞിട്ടുണ്ട്.

 

ഒരു കുടക്കീഴില്‍
ഗ്ലാസ്, പ്ലൈവുഡ്, ഇന്റീരിയര്‍ പ്രൊഡക്റ്റുകള്‍ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകുന്നു എന്നതാണു വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രത്യേകത. ഗ്ലാസ്, പ്ലൈവുഡ്, ഹാര്‍ഡ് വെയര്‍, മോഡുലാര്‍ കിച്ചണ്‍ എന്നീ നാലു സെക്ടറുകളിലാണു വര്‍ണ്ണയുടെ പ്രവര്‍ത്തനം. വര്‍ണ്ണയുടെ കീഴില്‍ വര്‍ണ്ണ ഗ്ലാസ് ആന്‍ഡ് പ്ലൈവ്ഡുസ്, വര്‍ണ്ണ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, വര്‍ണ്ണ ട്രേഡേഴ്‌സ്, വര്‍ണ്ണ ഇന്റീരിയര്‍ സൊലൂഷന്‍സ്, ഗ്രീന്‍ ഇന്റീരിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

 

പ്ലൈവുഡില്‍ തുടങ്ങി മറ്റു മേഖലകളിലേക്കും
വര്‍ണ്ണ ട്രേഡേഴ്‌സ് എന്ന പ്ലൈവുഡ് ബിസിനസ് സ്ഥാപനത്തിലൂടെയായിരുന്നു വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ തുടക്കം. സഹോദരന്മാരായ മഖ്ബൂല്‍ അബ്ദു റഹ്മാന്‍, ഫൈസല്‍ അബ്ദു റഹ്മാന്‍, ഉസ്മാന്‍ അബ്ദു റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നു ആരംഭിച്ച സംരംഭം വളരെ പെട്ടെന്നു വളര്‍ച്ചയുടെ വഴിത്താരയില്‍ പ്രയാണം തുടങ്ങി. ഇത്തരമൊരു സംരംഭം ആരംഭിക്കുന്ന കാലത്തു വടക്കാഞ്ചേരി ഭാഗത്തു പ്ലൈവുഡ് ബിസിനസ് ചെയ്യുന്നവര്‍ വളരെ കുറവായിരുന്നു. അതുകൊണ്ടു തന്നെ ഈ ബിസിനസിനു നല്ല സാധ്യതയുമുണ്ടായി. ക്രമേണ മറ്റു സെക്ടറുകളിലേക്കും വര്‍ണ്ണം ഗ്രൂപ്പ് ഓഫ് കമ്പനീസ് എത്തിപ്പെട്ടു.

ഇന്റീരിയറില്‍ മുന്നില്‍
ഇന്റീരിയര്‍ പ്രൊഡക്റ്റുകളുടെ വൈവിധ്യശ്രേണി തന്നെ വര്‍ണ്ണം ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ ലഭ്യമാണ്. മൂന്നു കൊല്ലം മുമ്പ് ഇന്റീരിയര്‍ സൊലൂഷന്‍സിന്റെ ഡിസ്‌പ്ലേ സെന്റര്‍ എന്ന രീതിയിലുള്ള വികസനവും സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗ്ലാസിന്റെ ഹോള്‍സെയില്‍ പ്രോസസിങ് ജോലികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൊച്ചിന്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് തുടങ്ങിയ വമ്പന്‍ പദ്ധതികളും വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സെന്റ് ഗോബൈന്‍ ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ എണ്‍പതു ശതമാനത്തോളം മാര്‍ക്കറ്റ് ഷെയറുള്ള ബ്രാന്‍ഡാണ് സെന്റ് ഗൊബൈന്‍. യുവി പ്രൊഡക്ഷന്‍, സ്വിച്ചബിള്‍ ഗ്ലാസസ്് എന്നിവയൊക്കെ സെന്റ് ഗൊബൈനില്‍ നിന്നു നല്‍കുന്നുണ്ട്. ഗ്ലാസില്‍ തന്നെ വിവിധതരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഗ്ലാസുകള്‍ ഹോള്‍സെയിലായും റീറ്റെയ്‌ലായും ലഭിക്കും. രണ്ടു വിഭാഗവും കൈകാര്യം ചെയ്യാന്‍ പ്രത്യേകം ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. റെസിഡന്‍ഷ്യല്‍ സെക്ടര്‍ മുതല്‍ വലിയ പദ്ധതികള്‍ വരെ കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്യുന്നുണ്ട്. തൃശൂര്‍, പെരിന്തല്‍മണ്ണ, വടക്കാഞ്ചേരി എന്നിവിടങ്ങളിലായി മൂന്നു ഡിസ്‌പ്ലേ സെന്ററുകളാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്. തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണു വര്‍ണ്ണ ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തനം. അധികം വൈകാതെ തന്നെ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു.

ഉപഭോക്താവിനെ ഒപ്പം നിര്‍ത്തി
ഉപഭോക്താക്കളുടെ വിശ്വാസവും ഉറപ്പും നേടിയെടുത്തു കൊണ്ടാണു വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ് മുന്നോട്ടു പോകുന്നത്. വില്‍പ്പനാനന്തര സേവനവും ഉറപ്പു നല്‍കുന്നു. കസ്റ്റമറിനു പ്രശ്‌നമൊന്നുമില്ലാത്ത വിധം കൂടെ നിര്‍ത്താന്‍ കഴിയുന്നു എന്നതാണു വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രത്യേകത. പ്ലൈവുഡ്, ഗ്ലാസ്, ഇന്റീരിയര്‍ പ്രൊഡക്റ്റുകള്‍ വാങ്ങുമ്പോള്‍ അംഗീകാരമുള്ള ഡീലറാണോ എന്നുള്ളത് ഉറപ്പിക്കുകയാണ് ആദ്യപടിയെന്നു പറയുന്നു കമ്പനി എംഡിയായ ഫൈസല്‍ അബ്ദു റഹ്മാന്‍. അതിനുശേഷം കമ്പനിയുടെ ബ്രാന്‍ഡിനെ കുറിച്ചുള്ള അറിവുകളും നേടണം. പാരമ്പര്യവും വിശ്വാസവും തെളിയിച്ച ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിലുള്ള യോഗ്യതകളുള്ള കമ്പനികളുമായി മാത്രമേ വര്‍ണ്ണം ഗ്രൂപ്പ് ഓഫ് കമ്പനീസ് സഹകരിക്കാറുള്ളൂ, ഫൈസല്‍ പറയുന്നു.

 

 

Spread the love
Previous വീടകങ്ങളില്‍ വിസ്മയം സൃഷ്ടിച്ച് ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സ്
Next വിദേശവിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ പൂവണിയിച്ച് എഡ്യുവേള്‍ഡ്

You might also like

NEWS

യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: നാല് പേര്‍ക്ക് പരുക്ക്

അമേരിക്കയില്‍ യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലുപേര്‍ക്ക് പരുക്കേറ്റു. യൂട്യൂബ് ആസ്ഥാനത്ത് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇവരാണ് ആക്രമണം നടത്തിയതെന്നാണു പോലീസ് നിഗമനം.   മറ്റുള്ളവരെ വെടിവച്ചതിനുശേഷം ഈ സ്ത്രീ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റവരില്‍ മൂന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍

Spread the love
Business News

പലിശനിരക്ക് ഉയര്‍ത്തി

എസ്.ബി.ഐ ഉള്‍പ്പടെയുള്ള പ്രമുഖ ബാങ്കുകളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഇതോടെ വായ്പ എടുത്തവരുടെ പ്രതിമാസ തിരിച്ചടവ് അഥവാ ഇ.എം.ഐ നിരക്ക് ഉയരും. ബാങ്കുകളുടെ അടിസ്ഥാന വായ്പാ പലിശ നിരക്ക് 10 ബേസിസ് പോയ്ന്റാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഐ.സി.ഐ.സി.ഐ, പി.എന്‍.ബി, എച്ച്.ഡി.എഫ്.സി , കൊടാക്,

Spread the love
NEWS

രൂപ വീണ്ടും തകരുന്നു

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞൂ. ചരിത്രത്തിൽ ഇത്രയും വലിയൊരു ഇടിവ് ആദ്യമായിട്ടാണ്. 70.82 ലാണ് ഇപ്പോൾ രൂപ ഡോളറിനെതിരെ വ്യാപാരം നടത്തുന്നത്. 23 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. ഡോളറിന്റെ ആവശ്യകത വർധിച്ചത് രൂപയ്ക്കു തിരിച്ചടിയാവുകയായിരുന്നു. 2018

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply