വാവ സുരേഷ് പാമ്പുകളുടെ തോഴനായ കഥ : ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിച്ച് കേരളം

വാവ സുരേഷ് പാമ്പുകളുടെ തോഴനായ കഥ : ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിച്ച് കേരളം

പാമ്പുമയമായിരുന്നു സുരേഷിന്റെ ബാല്യം. ശ്രീകാര്യം ചെറുവയ്ക്കല്‍ തേരുവിള വീട്ടില്‍ ബാഹുലേയന്റേയും കൃഷ്ണമ്മയുടേയും നാലു മക്കളില്‍ മൂന്നാമന്‍ ചെറുപ്പത്തില്‍ത്തന്നെ പാമ്പുകളുമായി ചങ്ങാത്തം കൂടി. വീടിനു സമീപത്തെ മരച്ചീനി ഗവേഷണ കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ സമൃദ്ധമായി കുറ്റിക്കാടുകളുണ്ടായിരുന്നു, അതുകൊണ്ടു തന്നെ പാമ്പുകളും. അവയുടെ ഒപ്പം കളിച്ചു തന്നെയായിരുന്ന ബാല്യം. മൂര്‍ഖന്റെ കുഞ്ഞിനെ കുപ്പിയിലാക്കിത്തുടങ്ങിയ വിനോദം. പിന്നീട് ഒരുപാടു പേരുടെ ജീവന്‍ രക്ഷിക്കുന്നതിലും, പാമ്പുകളുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിലും ചെന്നെത്തി. നാഗങ്ങളുടെ തോഴാനായുള്ള ജീവിതം തുടങ്ങിയിട്ടു മുപ്പതിലധികം വര്‍ഷങ്ങള്‍ പിന്നിടുന്നു. ഒരു ദിവസം പോലും വിശ്രമമില്ല. എല്ലാ ദിവസം എവിടെ നിന്നെങ്കിലുമൊക്കെ സുരേഷിനെത്തേടി കോളുകള്‍ എത്തും.

 

സുരേഷിന്റെ ഒരു ദിവസം തുടങ്ങുന്നതു തന്നെ മിക്കവാറും ഫോണ്‍ കോളിലായിരിക്കും. അതിങ്ങനെ…

” ഹലോ, എന്തു കളറാണ്.

ചാണകപ്പച്ചയോ, ഇടയ്ക്കു നാവു പുറത്തിടുന്നുണ്ടോ. പേടിക്കണ്ട, ചേരയാണ്. ആ വാതിലു തുറന്നിട്ടാല്‍ കുറച്ചു കഴിയുമ്പോ പൊയ്‌ക്കോളും. ഇല്ലെങ്കില്‍ എന്നെ വിളിച്ചോളൂ ”

 

കലുങ്കിലും കരിങ്കല്‍ക്കെട്ടിലുമൊക്കെ കയറിയിരിക്കുന്ന പാമ്പിനെ പിടിച്ചതു പുലിവാലായിട്ടുണ്ടെന്നു സുരേഷ്. പലപ്പോഴും ജനങ്ങള്‍ ആവേശംപൂണ്ടു കലുങ്ക് പൊളിച്ചു പാമ്പിനെ പുറത്തെടുക്കാന്‍ പറയും. മതിലും മറ്റുമൊക്കെ പൊളിച്ചതിനു കേസാവുകകയും ചെയ്യും. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു മാത്രമേ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാറുള്ളൂ. വിശാലമായ പറമ്പിലൊക്കെ കാണുന്ന പാമ്പിനെ പിടിക്കാന്‍ ബുദ്ധിമുട്ടാണെന്നാണു സുരേഷിന്റെ സാക്ഷ്യം. വീട്ടില്‍ കയറിയ പാമ്പിനെ എളുപ്പം പിടിക്കാം. മൂവ്‌മെന്റ്‌സ് നോക്കി ചിലതിനെ പിന്തുടരാന്‍ കഴിയും. ആദ്യം കാണുന്ന മാളത്തിലായിരിക്കും മിക്കവാറും കയറിയിരിക്കുക. മാളം പൊളിച്ചാല്‍ അവിടെ ഉണ്ടാകും.

 

ഇതുവരെ നിരവധി തവണ സുരേഷിനു പാമ്പിന്റെ കടിയേറ്റിട്ടുണ്ട്.
അതിഗുരുതരമായി ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. പലപ്പോഴും പാമ്പിനെ പിടിച്ച് ചാക്കിനകത്താക്കിയശേഷം ജനങ്ങളെ കാണിക്കാന്‍ വീണ്ടും പുറത്തെടുക്കുമ്പോഴാണ് കടികിട്ടുക. അപകടമാണെന്ന് അറിയാമെങ്കിലും പലപ്പോഴും നാട്ടുകാര്‍ സമ്മതിക്കില്ല, വീണ്ടും കാണിക്കാന്‍ ആവശ്യപ്പെടും. അന്യന്റെ ജീവന്‍ നഷ്ടപ്പെട്ടും കൗതുകം ആസ്വദിക്കാനുള്ള മോഹം അത്രയ്ക്കു തീവ്രമെന്നു ചുരുക്കം. എല്ലാത്തവണയും പാമ്പിന്റെ കടിയേറ്റാല്‍ ആശുപത്രിയില്‍ പോകാറില്ല. ശരീരത്തില്‍ത്തന്നെ ആ വിഷത്തിനുള്ള പ്രതിരോധശേഷി വളര്‍ന്നു വന്നു തുടങ്ങിയിരിക്കുന്നു.

 

പാമ്പിനെ സംബന്ധിച്ചുള്ള പല വിശ്വാസങ്ങളും വെറുതെയാണെന്നു സുരേഷ് സാക്ഷ്യപ്പെടുത്തുന്നു. പാമ്പ് പക കാത്തുസൂക്ഷിക്കുന്ന ജീവിയാണ് എന്നതടക്കം ഒരുപാട് കഥകള്‍. പാമ്പിന് ഓര്‍മശക്തയില്ല. കുറച്ചെങ്കിലും ഓര്‍മ വയ്ക്കുന്നതു പെരുമ്പാമ്പും കിങ് കോബ്രയുമാണെന്നു സുരേഷിന്റെ അനുഭവം. ബാക്കിയെല്ലാം കഥകളാണ്. ഒരിക്കലും ഇണങ്ങാത്ത ജീവിയാണ് പാമ്പ്. പാമ്പാട്ടികള്‍ കാണിക്കുന്നതു വിഷഗ്രന്ഥി റിമൂവ് ചെയ്ത പാമ്പുകളെയാണ്. അതുകൊണ്ടു കടിയേറ്റാലും ഒന്നും സംഭവിക്കില്ല.

 

മൂര്‍ഖനും ചേരയും ഇണചേരുമെന്നതു ഏറെ വേരോട്ടമുള്ള മറ്റൊരു കഥ. പക്ഷേ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു സുരേഷ് പറയുന്നു. മറ്റുള്ള പാമ്പുകളെ ഭക്ഷണമാക്കുന്ന പാമ്പാണു മൂര്‍ഖന്‍. അതിനുള്ള ശ്രമം ഇണചേരലായി തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും.

 

 

കേരളത്തില്‍ എണ്‍പതിനം പാമ്പുകളുണ്ടെന്നാണ് സുരേഷിന്റ കണക്ക്. സാധാരണ നാട്ടില്‍ കാണുന്നവയില്‍ മൂന്നു പാമ്പുകള്‍ക്കേ വിഷമുള്ളൂ. അണലി (വൈപ്പര്‍ ), മൂര്‍ഖന്‍ ( കോബ്ര), ശംഖുവരയന്‍ അഥവാ വെള്ളിക്കെട്ടന്‍. നാഗങ്ങളെക്കുറിച്ചു സുരേഷിനുള്ളതു ഒരു പുസ്തകവും പകര്‍ന്നു കൊടുത്ത അറിവല്ല. ഇവിടെ പത്തി വിടര്‍ത്തിയാടുന്നതു അനുഭവങ്ങള്‍ തന്നെ. എത്രയോ മനുഷ്യജീവനുകള്‍ രക്ഷിച്ചു. എത്രയോ പാമ്പങ്ങളെ ഉള്‍വനങ്ങളുടെ സുരക്ഷിതത്വത്തിലേക്കു വിട്ടു.

 

 

Spread the love
Previous ദശമൂലം ദാമുവിനെ എഴുതാന്‍ തരുമോയെന്ന് ചോദിച്ചു പക്ഷേ തന്നില്ല: ശ്യാം പുഷ്‌ക്കരന്‍
Next ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മിച്ച് വരുമാനം നേടാം

You might also like

LIFE STYLE

ശരീരഭാരം കുറയ്ക്കാന്‍ പാല്‍ നല്ലതാണ്‌

പ്രോട്ടീനും കാല്‍സ്യവും നിരവധി പോഷകങ്ങളും അടങ്ങിയ പാല്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. എന്നാല്‍ പാലുല്‍പ്പനങ്ങളുടെ ഉപയോഗം ശരീരഭാരം കുറയ്ക്കാനും സഹായകമാണ് എന്ന് പഠനങ്ങള്‍ പറയുന്നു. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്നാണ് പഠനങ്ങളില്‍ പറയുന്നത്. അമേരിക്കന്‍

Spread the love
LIFE STYLE

മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

ചെറിയ ഒരു തലവേദനയ്ക്ക് പോലും അമിതമായി മരുന്നു കഴിക്കുന്നവരാണ് മലയാളികള്‍. അഭ്യസ്തവിദ്യര്‍ പോലും ഇതില്‍ മുന്‍പന്തിയിലാണ്. മരുന്നുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നതും, ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതും ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ വിദഗ്ധര്‍ പറയുന്നു. വലിയൊരു ശതമാനം ആളുകളും മരുന്ന്

Spread the love
LIFE STYLE

പുതുവത്സരത്തെ വരവേല്‍ക്കാം ‘ലഹരിയോട് നോ പറയാം’

ലഹരിയെന്ന വിപത്തിനെതിരെ ‘ലഹരിയോട് നോ പറയാം’ എന്ന സമൂഹ മാധ്യമ പ്രചാരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുതുവത്സരത്തെ വരവേല്‍ക്കുന്നു. എക്സൈസ് വകുപ്പും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും സംയുക്തമായാണ് ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.  ‘നാളെത്തെ കേരളം ലഹരിമുക്ത

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply