വാറങ്കല്‍ മുതല്‍ ഹൈദരാബാദ് വരെ : സജ്‌നാറിന്റെ എന്‍കൗണ്ടര്‍ സ്റ്റോറീസ്

വാറങ്കല്‍ മുതല്‍ ഹൈദരാബാദ് വരെ : സജ്‌നാറിന്റെ എന്‍കൗണ്ടര്‍ സ്റ്റോറീസ്

2008 ഡിസംബര്‍

പതിനൊന്നു വര്‍ഷം മുമ്പ്. അവിഭക്ത ആന്ധ്രാ പ്രദേശിലെ വാറങ്കലില്‍ നിന്നൊരു വാര്‍ത്ത വന്നു. പെണ്‍കുട്ടികളെ ആസിഡ് ആക്രമണം നടത്തിയ മൂന്നു ചെറുപ്പക്കാരെ പൊലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ പൊലീസ് തിരികെ വെടിവയ്ക്കുകയായിരുന്നു.

2019 ഡിസംബര്‍

ഹൈദരാബാദില്‍ വനിതാ മൃഗഡോക്റ്ററെ ബലാത്സംഗം ചെയ്തു കൊന്ന നാലു പേര്‍ പൊലീസിന്റെ വെടിയേറ്റു മരിക്കുന്നു. പതിവുപോലെ തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ സ്വയംരക്ഷാര്‍ത്ഥം പൊലീസ് വെടിവയ്ക്കുകയായിരുന്നു.

 

 

പതിനൊന്നു വര്‍ഷത്തെ ഇടവേളയില്‍ നടന്ന ഈ രണ്ടു സംഭവങ്ങളുടെ പിന്നിലും ഒരു പേരുണ്ടായിരുന്നു. വി. സി സജ്‌നാര്‍ എന്ന വിശ്വനാഥ് സി. സജ്‌നാര്‍. വാറങ്കലിലെ ഏറ്റുമുട്ടല്‍ കൊല നടക്കും വരെ ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു സജ്‌നാര്‍. അതിനുശേഷം എന്‍കൗണ്ടര്‍ പൊലീസ് എന്നൊരു വിശേഷണം അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പ്രണയം നിരസിച്ചതിനു പെണ്‍കുട്ടികളെ ആക്രമിച്ച ചെറുപ്പക്കാരെ വെടിവച്ചിടുമ്പോള്‍ അപ്പോഴും പ്രതിഷേധങ്ങളുണ്ടായി. ആ പെണ്‍കുട്ടികളുടെ സഹപാഠികള്‍ സജ്‌നാറിനെ അഭിനന്ദിക്കാനും എത്തിയിരുന്നു. അന്നു വാറങ്കല്‍ എസ്പിയായിരുന്നു അദ്ദേഹം.

 

2008ലേതിനു സമാനമാണ് ഇപ്പോഴത്തെ അവസ്ഥയും. ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നു. അതിലും ശക്തമായിത്തന്നെ പിന്തുണയും ലഭിക്കുന്നുണ്ട് സജ്‌നാറിന്. നീതി വൈകുന്നതിലെ അനീതി ചോദ്യം ചെയ്യപ്പെടുന്നു. നിര്‍ഭയ, വാളയാര്‍ എന്നിങ്ങനെ അനവധി ഉദാഹരണങ്ങള്‍ ചോദ്യ ചിഹ്നങ്ങളായി ഉയരുമ്പോഴാണ്, സജ്‌നാറിനെ പോലൊരു എന്‍കൗണ്ടര്‍ പൊലീസ് മറുപടിയുമായി എത്തുന്നതെന്നതു ശ്രദ്ധേയമാണ്.
ആന്ധ്രാ പ്രദേശ് കേഡറിലെ 1996 ഐപിഎസ് ബാച്ചാണ് സജ്‌നാര്‍. കര്‍ണാടകയിലെ ഹൂബ്ലി സ്വദേശി.

 

 

തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിക്കാനും, രക്ഷപ്പെടാനും ശ്രമിച്ച പ്രതികളെ പൊലീസ് വെടിവയ്ക്കുകയായിരുന്നു എന്ന വാചകം പോലും എത്രയോ വട്ടം ആവര്‍ത്തിച്ചിരിക്കുന്നു. എന്‍കൗണ്ടറുകള്‍ക്ക് ഒരു ആസൂത്രിത കൊലപാതകത്തിന്റെ എല്ലാ രീതികളും ഒത്തു വരുമ്പോഴും, സജ്‌നാറിനെ പോലൊരു പൊലീസുദ്യോഗസ്ഥനെ അഭിനന്ദിക്കുന്നവര്‍ കുറവല്ല. ഇന്‍സ്റ്റന്റ് ജസ്റ്റിസ് എന്ന രണ്ടു വാക്കുകളില്‍ ആ എന്‍കൗണ്ടറുകളെ ന്യായീകരിക്കുന്നവര്‍ ധാരാളമുണ്ട്.

 

 

Spread the love
Previous ഓളപ്പരപ്പില്‍ കൈയ്യൊപ്പ് ചാര്‍ത്തി മാതാ മറൈന്‍സ്
Next പുറത്തെ ഭക്ഷണം അകത്തേക്കെന്ന് ഊബര്‍ ഈറ്റ്‌സ് റിപ്പോര്‍ട്ട്

You might also like

LIFE STYLE

ഉള്ളിവില 50 ആയി കുറച്ച് കൈയടി നേടുന്ന സംസ്ഥാനം

ഉള്ളിവില എല്ലാവരുടെയും കണ്ണു നിറയിപ്പിക്കുമ്പോള്‍ അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ഉള്ളി കിലോയ്ക്ക് വില നൂറും നൂറ്റന്‍പതും കടന്ന് മുന്നേറുമ്പോള്‍ അന്‍പത് രൂപയാക്കി ചുരുക്കി ജനങ്ങള്‍ക്ക് നല്‍കുകയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. റേഷന്‍ കടകള്‍ വഴിയാണ് അന്‍പത് രൂപക്ക് ഉള്ളി

Spread the love
NEWS

ജാവ വരാന്‍ ഇനി ഒരുമാസം മാത്രം

വിപണിയിലേക്ക് മടങ്ങിയെത്തുന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന മോഡലാണ് ജാവ. ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ ജാവയുടെ തിരിച്ചുവരവ് ഒരു വന്‍ സംഭവം തന്നെയാകുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ വിപണിയിലെത്തുന്ന മോഡലിന്റെ എന്‍ജിന്‍-പെര്‍ഫോമന്‍സ്-മെക്കാനിക്കല്‍ ഫീച്ചറുകള്‍ പുറത്തു വിട്ടതിനു പിന്നാലെ ഇതാ ലോഞ്ച്

Spread the love
LIFE STYLE

ഇന്ത്യയിലും കൊറോണ ; സംസ്ഥാനം ജാഗ്രതയില്‍

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നെത്തിയ ഡോക്ടര്‍മാരണ് രാജസ്ഥാനില്‍  ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളത്തില്‍ 288 പേര്‍ ഇതിനോടകം തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നിരീക്ഷണത്തിലും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply