ജീവിതമാണ് ലഹരി; ബാസ്ക്കറ്റില്‍ പന്തെറിഞ്ഞും ഉത്തരങ്ങള്‍ നല്‍കിയും കുട്ടികള്‍

ജീവിതമാണ് ലഹരി; ബാസ്ക്കറ്റില്‍ പന്തെറിഞ്ഞും ഉത്തരങ്ങള്‍ നല്‍കിയും കുട്ടികള്‍

തൊഴില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സ്വപ്നനഗരിയില്‍ നടക്കുന്ന ഇന്ത്യാ സ്കില്‍സ് കേരള 2020 നൈപുണ്യ മത്സരത്തില്‍ പുതുതലമുറയെ ആകര്‍ഷിച്ച് വിമുക്തി സ്റ്റാള്‍.  തൊഴിലും നൈെപുണ്യവും വകുപ്പിനു കീഴിലുള്ള വ്യാവസായിക പരിശീലനവകുപ്പും സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും(കെയ്സ്) സംയുക്തമായാണ്  ഇന്ത്യ സ്കില്‍സ് കേരള 2020 സംഘടിപ്പിക്കുന്നത്. സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ലഹരി വസ്തുക്കളുടെ ആപത്തുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനു പ്രവര്‍ത്തിക്കുന്ന ലഹരി വര്‍ജ്ജന മിഷനാണ് വിമുക്തി. ജീവിതംതന്നെ ലഹരി എന്ന മുദ്രാവാക്യവുമായി ആസക്തി ലഹരിയോടല്ല, ജീവിതത്തോടാകട്ടെ എന്നെ സന്ദേശവുമായാണ് വിമുക്തി മിഷന്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. 

സ്റ്റാളില്‍ ഒരുക്കിയ ബാസ്ക്കറ്റ് ബോള്‍ ത്രൊ മത്സരത്തിന് ഒട്ടനവധി പേരാണ് എത്തിയത്. പന്ത് ബാസ്ക്കറ്റില്‍ വീണാല്‍ വിമുക്തിയുടെ സന്ദേശം പ്രിന്‍റ് ചെയ്ത പേന സമ്മാനമായി നല്‍കും. ഒപ്പം ലഹരിവിരുദ്ധ ബോധവത്കരണ നോട്ടിസുകളും നല്‍കും. സ്റ്റാളില്‍ നിറയെ ലഹരിവിരുദ്ധ നോട്ടിസുകള്‍ പതിച്ചിട്ടുണ്ട്. ഇതോടൊപ്പം ക്വിസ് മത്സരവും ഒരുക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണം സൃഷ്ടിക്കുന്ന രൂപത്തിലുള്ളതാണ് ചോദ്യങ്ങള്‍. ക്വിസ് മത്സരത്തില്‍ വിജയികളാവുന്നവര്‍ക്കും പേന സമ്മാനമായി നല്‍കുന്നു. 

പ്രശസ്തമായ പല മേളകളിലും വിമുക്തി മിഷന്‍ സ്റ്റാളുകള്‍ ഒരുക്കാറുണ്ട്. സാഹചര്യവശാല്‍ ലഹരിക്ക് അടിമകളായ പലരും വിമുക്തിയിലെ ജീവനക്കാരോട് മനസു തുറക്കും. ചിലരുടെ രക്ഷിതാക്കള്‍ മക്കള്‍ക്ക് ചികിത്സ വേണമെന്ന് ആവശ്യപ്പെടും. മറ്റു ചിലരാവട്ടെ സ്വയം ചികിത്സാസന്നദ്ധത അറിയിക്കും. ഇത്തരക്കാര്‍ക്ക് വേണ്ടവിധം കൗണ്‍സിലിങ് നല്‍കുക, ചികിത്സ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളും വിമുക്തി വര്‍ഷങ്ങളായി ചെയ്തുവരുന്നു.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.ആര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ എം. സുഗുണനാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. പ്രിവന്‍റിവ് ഓഫിസര്‍ സന്തോഷ് ചെറുവോട്ടിനാണ് സ്റ്റാളിന്‍റെ ചുമതല.

ജില്ലാ, മേഖലാതല മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 253 പേരാണ് ഇന്ത്യ സ്കില്‍സ് കേരള 2020 ലെ 39 ഇനങ്ങളില്‍  തങ്ങളുടെ നൈപുണ്യമികവ് പ്രകടിപ്പിക്കുന്നതിനായി കോഴിക്കോട്ട് എത്തിയത്.
സംസ്ഥാന നൈപുണ്യമേളയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് മുന്നിലെത്തുന്നവര്‍ക്ക് 2021-ല്‍ ചൈനയിലെ ഷാങ്ഹായില്‍ അരങ്ങേറുന്ന വേള്‍ഡ് സ്കില്‍സ് മത്സരത്തില്‍ പങ്കെടുത്ത് ആഗോള തലത്തില്‍ തങ്ങളുടെ നൈപുണ്യം പ്രകടിപ്പിക്കാനാവും.
Spread the love
Previous ആഗോള വിപണിയും ഗവേഷണവും മെഡിക്കൽ ടൂറിസവും ലക്ഷ്യമിട്ട് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020
Next വ്യാജ ബ്രദര്‍മാരും പാസ്റ്റര്‍മാരും മാത്രമല്ല മിഷ്ടര്‍ ഇവിടെയുള്ളത്

You might also like

LIFE STYLE

ഇന്ത്യയില്‍ വിദേശവിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നു; വരുമാനത്തിലും വര്‍ദ്ധന

2019 ഡിസംബറില്‍ ഇന്ത്യയിലെത്തിയത് 12,25,672 വിദേശ വിനോദ സഞ്ചാരികള്‍. 2018 ഡിസംബറില്‍ ഇത് 11,91,498 ആയിരുന്നു. കഴിഞ്ഞ രണ്ടു മാസക്കാലം ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം മുന്‍ വര്‍ഷം ഇതേ കാലയളവിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല)

Spread the love
LIFE STYLE

ഏഴാമത് സാമ്പത്തിക സര്‍വ്വേയ്ക്ക് കേരളത്തില്‍ ഡിസംബര്‍ 24 ന് തുടക്കം

കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതിനിര്‍വ്വഹണ മന്ത്രാലയം നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ കേരളത്തിലെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഈ മാസം 24 ന് (2019 ഡിസംബര്‍ 24) ആരംഭിക്കും. 24 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ്

Spread the love
LIFE STYLE

പ്ലം പഴങ്ങള്‍ ഗുണങ്ങള്‍ ഏറെ

ഇരുമ്പിന്റെ ശ്രോതസ്സാണ് പ്ലം പഴങ്ങള്‍. വിറ്റാമിന്‍ സി യും ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനം സുഗമമാക്കുന്ന പ്ലം പഴങ്ങള്‍ നാരുകളുടെ മികച്ച ഉറവിടവുമാണ്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയാണ് പ്ലം പഴങ്ങള്‍. ദന്ത ചികിത്സയ്ക്കും, ദന്തക്ഷയം തടയുന്നതിനും ഉപകാരിയാണ് ഇവ. ഫ്രീ റാഡിക്കലുകളെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply