ബിജിബാല്‍ ഹരിനാരായണന്‍ കൂട്ടുകെട്ട് ; വൈറലായി അയ്യപ്പഗാനം

ബിജിബാല്‍ ഹരിനാരായണന്‍ കൂട്ടുകെട്ട് ; വൈറലായി അയ്യപ്പഗാനം

ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. കലക്ക് വിനോദത്തിനപ്പുറത്തേക്ക് സാമൂഹികമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. സര്‍ഗാത്മകതയുടെ രാഷ്ട്രീയമായ ഇടപെടലുകള്‍ ചില സന്ദര്‍ഭങ്ങളില്‍ അനിവാര്യമാണ്.  ‘അയ്യന്‍’ എന്ന ആല്‍ബത്തിന്റെ പ്രസക്തിയുമവിടെയാണ്. പാട്ടെഴുത്തുകാരന്‍ ഹരിനാരായണനും സംഗീത സംവിധായകന്‍ ബിജിബാലും ചേര്‍ന്നാണ് ‘അയ്യന്‍’ എന്ന ആല്‍ബം ഒരുക്കിയിരിക്കുന്നത്.

ആരാണ് യഥാര്‍ഥത്തില്‍ അയ്യന്‍ എന്ന ചിന്തയില്‍ നിന്നാണ് പാട്ടിന്റെ പിറവി. നീ തന്നെയാണു ഞാന്‍ എന്ന് ഓതിക്കൊണ്ടു നില്‍ക്കുന്ന കാനന ജ്യോതിയാണ് അയ്യന്‍ എന്നാണ് പാട്ടിന്റെ വരികള്‍ തുടങ്ങുന്നത്. ഇരുവരും ചേര്‍ന്ന്‌ ഒരുക്കിയ ആല്‍ബം ബിജിബാലിന്റെ ബോധി സൈലന്റ് സ്‌കേപ് ആണ് പുറത്തിറക്കിയിരിക്കുന്നത്. ഹരിനാരായണനും ബിജിബാലും തന്നെയാണ് കറുപ്പു ധരിച്ച് താളമിട്ടു പാടി അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രയാഗ് മുകുന്ദനാണ്.

Previous കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അഞ്ച് മികച്ച ബിസിനസുകള്‍
Next ജാവ ഷോറൂമുകള്‍ കേരളത്തില്‍ ഏഴിടങ്ങളില്‍

You might also like

NEWS

കേരള ബാങ്ക് നിയമനം ഉടന്‍ നടത്തണം

കേരള ബാങ്കിന്റെ ഒഴിവുള്ള തസ്തികയിലേയ്ക്ക് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നിയമനം നടത്തണമെന്ന് ഹൈക്കോടതി. ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. ഒഴിവുള്ള തസ്തികകളിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ നിമയനം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. 11 ജില്ലകളിലെ പിഎസ്‌സി റാങ്ക്

NEWS

ഇരട്ടലാഭം നേടാന്‍ ജാതികൃഷി

കേരളത്തിന്റെ സാമ്പത്തിക നേട്ടത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നും നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. ഉത്തര- മധ്യ- ദക്ഷിണ മേഖലകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി മണ്ണിന്റെ വ്യത്യാസത്തിനനുസരിച്ച് വിവിധങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും യോജിക്കുന്ന ഒരു പ്രധാന കൃഷിയാണ് ജാതി കൃഷി. തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി ചെയ്യാവുന്ന ഒരു

NEWS

സുപ്രീംകോടതിയും കാര്‍ത്തിയെ കൈവെടിഞ്ഞു

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം തടയാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണം തടയണമെന്ന കാര്‍ത്തിയുടെ ആവശ്യം തള്ളിയത്. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ എന്‍ഫോഴ്‌സ്‌മെന്റ് തന്റെ കക്ഷിയെ പീഡിപ്പിക്കുകയാണെന്ന്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply