പസാറ്റ്; അവര്‍ണ്ണനീയമായ യാത്രാനുഭവം

പസാറ്റ്; അവര്‍ണ്ണനീയമായ യാത്രാനുഭവം

റണാകുളത്തെ എക്‌സ്‌ക്‌ളൂസീവ് മീഡിയ എന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പാര്‍ട്ട്‌നര്‍മ്മാരില്‍ ഒരാളായ വിപിന്‍ ചന്ദ്രനു പറയാനുള്ളത് ഫോക്‌സ്വാഗണ്‍ പസാറ്റുമായുള്ള അറുത്തെറിയാനാവാത്ത ആത്മബന്ധത്തിന്റെ കഥയാണ്. തന്റെ വാഹനങ്ങള്‍ ഓരോന്നും 3 മുതല്‍ 5 വര്‍ഷം വരെ ഉപയോഗിക്കാറുള്ള വിപിന്‍ ആദ്യമായി സ്വന്തമാക്കുന്നത് ഹ്യുണ്ടായ് ഐ ടെന്‍ ആയിരുന്നു. പിന്നീട് ലീനിയയിലേക്കു ശേഷം പസാറ്റിലേക്കും എത്തുകയുണ്ടായി.

 

ലീനിയയുടെ സര്‍വീസ് കോസ്റ്റും മെയിന്റനന്‍സും അല്പം കടുപ്പമായിരുന്നിട്ടുകൂടിയും ആ വാഹനത്തെ 5 വര്‍ഷത്തോളം ഉപയോഗിച്ച ശേഷമാണ് പസാറ്റ് വാങ്ങുന്നത്. ലക്ഷ്വറി വിഭാഗത്തിലേക്കു കാലുകുത്തിയപ്പോള്‍ സ്‌കോഡ, മേഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്‌ള്യു, ഫോക്‌സ്വാഗണ്‍ എന്നിവയായിരുന്നു മുന്നിലുണ്ടായിരുന്ന ഓപ്ഷനുകള്‍. മെയിന്റനന്‍സ്- സര്‍വ്വീസ് ചിലവുകളും ഇന്ധനക്ഷമതയുമൊക്കെ കണക്കില്‍ എടുത്തപ്പോള്‍ ഏറ്റവും അഭികാമ്യം ഫോക്‌സ്വാഗണ്‍ പസാറ്റ് തന്നെയാണെന്നു ബോധ്യമായെന്നും അത് സ്വന്തമാക്കുവാന്‍ പിന്നീട് താമസം ഉണ്ടായില്ലെന്നും വിപിന്‍ പറയുന്നു.

 

പസാറ്റിന്റെ സര്‍വീസ് കോസ്റ്റുകള്‍ താങ്ങാവുന്നതാണ്. ഇന്ധനക്ഷമതയാണ് തന്നെ ഞെട്ടിച്ചത്. നഗരത്തിരക്കില്‍ പോലും ലീറ്ററിന് 11 കിലോമീറ്ററിനടുത്ത് ലഭിക്കുന്നുണ്ട്. ഹൈവേകളില്‍ 17 കിലോമീറ്ററോളം സ്ഥിരമായി ലഭിക്കാറുണ്ട്. ഒന്നോ രണ്ടോ വട്ടം ലീറ്ററിന് 19 കിലോമീറ്റര്‍ വരെ ലഭിച്ചിട്ടുണ്ട്. പസാറ്റിന്റെ യാത്രാസുഖവും അവര്‍ണനനീയം ആണെന്നാണ് വിപിന്റെ പക്ഷം. ഇവിഎമ്മിന്റെ സര്‍വ്വീസും വളരെ മികച്ചതാകയാല്‍ എല്ലാത്തരത്തിലും താന്‍ ഒരു സംതൃപ്ത ഫോക്‌സ്വാഗണ്‍ ഉപഭോക്താവാണെന്ന് വിപിന്‍ പറയുന്നു.

Spread the love
Previous 38 വര്‍ഷത്തെ വിജയയാത്ര അന്നും ഇന്നും സ്റ്റാര്‍ ഏജന്റ്
Next ജാഗ്വര്‍ ലാന്‍ഡ് റോവര്‍; പാരമ്പര്യത്തിന്റെ കരുത്തോടെ

You might also like

Car

കുഞ്ഞന്‍ എസ്‌യുവി യുമായി വോള്‍വോ

ലോകമെമ്പാടും സ്വീകാര്യത ഏറെയുള്ള ചെറു എസ്‌യുവികളുടെ ലോകത്തേക്ക് വോള്‍വോയുടെ ഏറ്റവും പുതിയ സംഭാവനയായ XC40യെ പരിചയപ്പെടാം… നീരജ് പത്മകുമാര്‍ മേഴ്‌സിഡസ് ജിഎല്‍എയും, ബിഎംഡബ്‌ള്യു എക്‌സ് വണ്ണും, ഓഡി ക്യൂ ത്രീയുമൊക്കെ സസുഖം വാഴുന്ന ചെറു എസ്‌യുവികളുടെ ലോകം ഇന്ത്യയില്‍ ഏറെ ഉറ്റുനോക്കപ്പെടുന്ന

Spread the love
Entrepreneurship

കാടക്കോഴി വളര്‍ത്തലിന്റെ സാധ്യത കണ്ടെത്താം പുതിയകുന്നേല്‍ ഫാംസിലൂടെ…

‘ആയിരം കോഴിക്ക് അരക്കാട’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുംവിധം കാടക്കോഴി എന്നത് മുട്ടയ്ക്കും ഇറച്ചിക്കും ബെസ്റ്റാണ്. ഈ ബെസ്റ്റ് രീതി ഒന്നു വ്യാവസായിക അടിസ്ഥാനത്തില്‍ പരീക്ഷിച്ചു നോക്കിയാലോ. മാര്‍ക്കറ്റിങ്ങ് സ്റ്റഡിയായാല്‍ സംശയിക്കേണ്ട… ഒരിക്കലും നിരാശരാകേണ്ടി വരില്ലെന്നു മാത്രമല്ല, നല്ല വരുമാനവും കാടക്കോഴി വ്യവസായത്തിലൂടെ

Spread the love
Entrepreneurship

അലുമിനിയം ഫോയില്‍ നിര്‍മിച്ച് ലക്ഷങ്ങള്‍ ലാഭം നേടാം

പ്ലാസ്റ്റിക് നിരോധനത്തിനുശേഷം ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന അലുമിനിയം ഫോയില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അലുമിനിയം ഫോയിലില്‍ ഒളിഞ്ഞിരിക്കുന്ന വരുമാനം പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. മികച്ച വരുമാനം നേടിത്തരുന്ന ഒരു സംരംഭമായി അലുമിനിയം ഫോയില് വ്യവസായത്തെ വളര്‍ത്താന്‍ സാധിക്കും. പൊതുവേ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പാഴ്‌സല്‍ സേവനങ്ങള്‍ക്കാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply