ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ വോട്ടോ

ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ വോട്ടോ

ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയായ വോട്ടോ. പതിനായിരം രുപയ്ക്ക് താഴെ വിലവരുന്ന മൂന്ന് മൊബൈലുകളാണ് ഇന്ത്യന്‍ വിപണി ലക്ഷ്യംവച്ച് വോട്ടോ അവതരിപ്പിക്കുക. കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ സാധാരണക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ കുറഞ്ഞവിലയില്‍ ഉപയോക്താക്കളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വോട്ടോ ഇന്ത്യ വില്പനവിഭാഗം മേധാവി സന്തോഷ് സിന്‍ഹ പറഞ്ഞു.

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പത്തുലക്ഷം മൊബൈലുകളെങ്കിലും വില്‍ക്കാനാണ് പദ്ധതി. 700 കോടിയുടെയെങ്കിലും വില്‍പ്പന നടത്തി രണ്ടുശതമാനം വില്പനവിപണിയെങ്കിലും കൈയടക്കാനാണ് ലക്ഷ്യം. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഈ വര്‍ഷം അവസാനപാദത്തില്‍ വന്‍ മുന്നേറ്റം നടത്താന്‍ വോട്ടോ പദ്ധതിയിടുന്നു.

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ക്കൊപ്പം ചേര്‍ന്ന് സംയുക്തപാക്കേജ് ഒരുക്കാനും വോട്ടോ ലക്ഷ്യമിടുന്നു. എയര്‍ടെല്‍, വോഡോഫോണ്‍, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

Previous പി.എസ്.എല്‍.വി- സി 42 വിന്റെ ചിറകിലേറി ബ്രിട്ടീഷ് ഉപഗ്രങ്ങള്‍ ബഹിരാകാശത്തേക്ക്
Next സര്‍ക്കാര്‍ അനുവദിച്ചാല്‍ പകുതി വിലയ്ക്ക് ഇന്ധനം; മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാംദേവ്

You might also like

TECH

ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്താനൊരുങ്ങുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്തുവിട്ടിരുന്നില്ല. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള

TECH

പെട്രോള്‍ വേണ്ട ഇനി വെള്ളം മതി ബൈക്കിന്

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനത്തിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ കണ്ടുപിടുത്തം. ഒരുലിറ്റര്‍ വെള്ളം ഉപയോഗിച്ച് 30 കിലോമീറ്റര്‍ ദൂരംവരെ ബൈക്ക് ഓടിക്കാമെന്നാണ് വിദ്യാര്‍ഥികളും ഇവരുടെ അധ്യാപകനായ വി.ജെ.സിജോയും പറയുന്നത്. കൊമേഴ്സ് വിദ്യാര്‍ഥികളായ ആകാശ് മാത്യുവും പി.എസ്.വൈശാഖും ചേര്‍ന്നാണ് ഈ പരീക്ഷണത്തിനു

TECH

നോക്കിയ 6.1 പ്ലസ് ആഗസ്റ്റ് 21ന് ഇന്ത്യയില്‍

നോക്കിയ 6.1 പ്ലസ് ആഗസ്റ്റ് 21ന് ഇന്ത്യയില്‍ എത്തും. വൈഫൈ, ബ്ലൂടൂത്ത് സെര്‍ട്ടിഫിക്കേഷനാണ് ഫോണിലെ മുഖ്യാകര്‍ഷണം. നോക്കിയ എക്സ് 6 ഫോണിന്റെ ഗ്ലോബല്‍ വേര്‍ഷന്‍ ആയാണ് നോക്കിയ 6.1 പ്ലസ്സിന് ഏകദേശം വില 20,100 രൂപ ആണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ,

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply