ഒരു പിടി വാള്‍നട്ടിന് അനവധിയുണ്ട് ഗുണങ്ങള്‍

ഒരു പിടി വാള്‍നട്ടിന് അനവധിയുണ്ട് ഗുണങ്ങള്‍

വാള്‍നട്ട് കഴിച്ചാലുള്ള ഗുണങ്ങള്‍ പലതാണ്. ജേണല്‍ ന്യൂട്രീഷന്‍ റിസേര്‍ച്ച് ആന്റ് പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് മെറ്റബോളിസം കൂട്ടാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. 119 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും ഡിപ്രഷന്‍ അകറ്റാനും ഓര്‍മ്മശക്തി കൂട്ടാനും വാള്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലും പറയുന്നു.

മറ്റ് നട്‌സുകളെ അപേക്ഷിച്ച് വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നവരില്‍ 26 ശതമാനം മാത്രമാണ് ഡിപ്രഷന്‍ വരാനുള്ള സാധ്യത. വിഷാദരോഗം അകറ്റാന്‍ നല്ലൊരു മരുന്നാണ് വാള്‍നട്ട്. ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുകയും ക്യത്യമായി രീതിയില്‍ വ്യായാമവും ചെയ്താല്‍ വിഷാദരോഗം ഒരു പരിധി വരെ തടയാനാകും. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും പ്രമേഹമുള്ളവര്‍ക്കും വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്. വാള്‍നട്ട് 6 മാസം തുടര്‍ച്ചയായി കഴിച്ച ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുന്നുവെന്നും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുന്നുവെന്നും കണ്ടെത്തിയിരുന്നു. വാള്‍നട്ട് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

 

Spread the love
Previous ബാങ്കുകളിലെ അവധി; എടിഎമ്മുകള്‍ കാലിയാകാതിരിക്കാന്‍ നടപടി
Next മനുഷ്യമനസുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടം : മുഖ്യമന്ത്രി പിണറായി വിജയന്‍

You might also like

LIFE STYLE

ആര്‍ത്തവ ഇമോജിക്ക് അംഗീകാരം : കളം നിറയാന്‍ പുതിയ ഇമോജികള്‍

ആധുനികയുഗത്തിലെ ആശയവിനിമയത്തിന്റെ ചിത്രരൂപങ്ങളായ ഇമോജികള്‍ എല്ലാക്കാലവും പരിഷ്‌കരിക്കപ്പെടാറുണ്ട്. പുതിയ അപ്‌ഡേഷനില്‍ ഇത്തവണ ആര്‍ത്തവവും ഇടം പിടിച്ചിരിക്കുന്നു. ഒരു ചോരത്തുള്ളിയുടെ ചിത്രത്തിലൂടെയാണ് ഇമോജിയിലൂടെ ആര്‍ത്തവത്തെ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ഇരുന്നൂറിലധികം പുതിയ ഇമോജികളും ഇടംപിടിക്കും.   കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനിയാണു ഡിജിറ്റല്‍ ലോകത്തെ ഇമോജികള്‍

Spread the love
AUTO

വെയിലത്തു കിടന്ന കാറിലെ എസി ഉപയോഗിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

പരിസ്തിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ നാട്ടിലെ കാലാവസ്ഥയും മാറ്റങ്ങളിലൂടെ നീങ്ങുകയാണ്. ചൂട് അടിയ്ക്കടി വര്‍ദ്ധിക്കുന്നു. എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ഇതിനെല്ലാം ഒരു പരിധിയിലേറെ ആശ്വാസം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് വാഹനങ്ങളില്‍. ദീര്‍ഘദൂരയാത്രകളിലും മറ്റും എസി ഇല്ലാത്ത യാത്ര സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ എസി

Spread the love
LIFE STYLE

വേഗത്തില്‍ മുറിവുണക്കാം; ബാന്‍ഡേജുകളെ കടത്തിവെട്ടി ഇ-ബാന്‍ഡ്

പ്രമേഹം മൂലം ഉണങ്ങാത്ത മുറിവുകള്‍, ശസ്ത്രക്രിയയെ തുടര്‍ന്നുള്ള മുറിവുകള്‍, കാലിലുണ്ടാകുന്ന വ്രണങ്ങള്‍ തുടങ്ങിയവയെല്ലാം വേഗത്തില്‍ മാറ്റിയെടുക്കാം. വേഗത്തില്‍ മുറിവുണക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ബാന്‍ഡേജുകള്‍ കണ്ടുപിടിച്ചത് യൂണിവേഴ്സിറ്റി ഓഫ് വിന്‍കോസിന്‍ ആന്‍ഡ്മാഡിസണിലെ ശാസ്ത്രജ്ഞരാണ്. സാധാരണ ബാന്‍ഡേജുകളേക്കാള്‍ നാലിരട്ടി വേഗത്തില്‍ മുറിവുണക്കാന്‍ സഹായിക്കുന്നതാണ് ഇലക്ട്രോണിക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply