ഇന്റീരിയര്‍, കിച്ചന്‍ രംഗത്തെ മാര്‍ഗദര്‍ശിയായി വേമാന്‍സ്

ഇന്റീരിയര്‍, കിച്ചന്‍ രംഗത്തെ മാര്‍ഗദര്‍ശിയായി വേമാന്‍സ്

ന്റീരിയര്‍ ഡിസൈനിംഗിലെ വ്യത്യസ്ത നാമം, കിച്ചണ്‍ സ്റ്റീല്‍ എക്വിപ്പ്മെന്റ് രംഗത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന വിജയം; ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേമാന്‍സ് ഇന്റീരിയര്‍ സൊലുഷന്‍ എന്ന കമ്പനിയുടെ ആറു വര്‍ഷത്തെ ചരിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കണ്ണൂരില്‍ ജീവിതം ആരംഭിച്ച പ്രവീണും ഭാര്യ ദിവ്യയും മറ്റു നിക്ഷേപകരും ചേര്‍ന്നാണ് വേമാന്‍സ് എന്ന സൗത്ത് ഇന്ത്യന്‍ ബ്രാന്‍ഡിന് തുടക്കമിട്ടത്. വളരെ ചുരുങ്ങിയ നാളുകള്‍കൊണ്ട് എങ്ങനെയാണ് ഒരു ബ്രാന്‍ഡ് വളര്‍ന്നെന്ന കൗതുകവും ആകാക്ഷയുമാണ് എന്റെ സംരംഭം എഡിറ്റോറിയല്‍ ടീമിനെ ബാംഗ്ലൂരിലെ വേമാന്‍സ് ആസ്ഥാനത്ത് എത്തിച്ചത്. ആര്‍ കെ നഗറിലെ വേമാന്‍സ് ഓഫീസില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നു. കലയുടെയും വ്യവസായത്തിന്റെയും അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുവാന്‍ സാധ്യമല്ലാത്ത ഇന്റീരിയര്‍ രംഗത്തെക്കുറിച്ചും, കൈയ്യടക്കം വേണ്ട ഹോസ്പിറ്റാലിറ്റി രംഗത്തെക്കുറിച്ചും നിറഞ്ഞ ചിരിയോടെ പ്രവീണ്‍ സി എന്ന യുവ സംരംഭകന്‍ വേമാന്‍സിനെക്കുറിച്ച് സംസാരിച്ച് തുടങ്ങി…

 

ഇന്റീരിയര്‍ രംഗത്തെ വേറിട്ട നാമം

നിര്‍മ്മാണ മേഖലയില്‍ ഇന്റീരിയര്‍ ഡിസൈനിങിന് ഇന്നുകാണുന്നത്ര പ്രാധാന്യം ലഭിച്ചുതുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. വീടിന്റെയും ഓഫീസിന്റേയും അകത്തളങ്ങള്‍ മനോഹരമാക്കുകയും അതിനു ചേര്‍ന്ന ജനല്‍, വാതില്‍, കര്‍ട്ടന്‍ എന്നു തുടങ്ങി ആകര്‍ഷകമായ അലങ്കാര വസ്തുക്കളാലും മനോഹരമാക്കുന്ന രീതി പണ്ടു മുതല്‍ക്കേയുള്ളതാണ്. എന്നാല്‍ ഇത്തരം അലങ്കാരങ്ങളൊന്നുമല്ല ഇന്റീരിയര്‍ ഡിസൈനിങ്. ഒരു മുറിയുടെ ആകൃതി എങ്ങനെയായിരിക്കണം, ഫ്ളോര്‍ ഏത് മെറ്റീരിയല്‍ ഉപയോഗിച്ച് ചെയ്യണം, വീടിന്റെ ചുവരിന് ഏതു നിറം നല്‍കണം, ടിവി, കബോര്‍ഡ്, എസി, വാള്‍ ഹാങിങ്സ്, മറ്റ് ഉപയോഗ-അലങ്കാര വസ്തുക്കള്‍ എവിടെ ഏങ്ങനെ വയ്ക്കണം തുടങ്ങി ഒരു മുറിയുടെ കാഴ്ചയുടെ ഭംഗി വര്‍ദ്ധിപ്പിക്കുവാനുള്ള കാര്യങ്ങള്‍ വിദഗ്ദ്ധമായി പ്ലാന്‍ ചെയ്യാന്‍ ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്കാകും. ഭംഗിക്കു മാത്രമല്ല, സ്ഥല പരിമിതിയുടെ പരമാവധി ഉപയോഗത്തിനും ഇതില്‍ പ്രാധാന്യമുണ്ട്. എങ്കില്‍ മാത്രമേ അതിനെ ഒരു മികച്ച ഇന്റീരിയര്‍ വര്‍ക്കായി പരിഗണിക്കുവാനാകൂ. ഇക്കാര്യങ്ങളെല്ലാം വളരെ വിദഗ്ദ്ധമായി കൃത്യനിഷ്ടയോടെ ചെയ്തുകാണ്ടാണ് വേമാന്‍സ് ഈ മേഖലയില്‍ സ്ഥാനമുറപ്പിക്കുന്നത്. ആരംഭകാലം മുതല്‍തന്നെ ഒരിടത്തു ചെയ്ത ഡിസൈന്‍ മറ്റെവിടേയും ചെയ്യാതെ എല്ലായ്പ്പോഴും വ്യത്യസ്ത ഡിസൈനുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ് തങ്ങളുടെ വിജയമെന്ന് പ്രവീണ്‍ പറയുന്നു. ഡിസൈന്‍ രംഗത്ത് ഭാര്യ ദിവ്യ നായരുടെ മേല്‍നോട്ടമാണ് വിജയത്തിന്റെ അടിസ്ഥാനം. മാര്‍ക്കറ്റിംഗ് രംഗത്താണ് എനിക്ക് പ്രാവീണ്യമുള്ളത് പ്രവീണ്‍ പറയുന്നു.

 

ഡിസൈനിംഗ് പാഷനാക്കിയ ദിവ്യ നായര്‍

ഇന്റീരിയര്‍ ഡിസൈനിങ് ഇന്ന് വലിയൊരു ബിസിനസ് രംഗമായി മാറിക്കൊണ്ടിരിക്കുയാണ്. ബാംഗ്ലൂരാണ് ഈ രംഗത്തെ ആദ്യം സ്വാഗതം ചെയ്തതെങ്കിലും കേരളം ഇന്റീരിയര്‍ ഡിസൈനറുടെ പ്രാധാന്യത്തെ അംഗീകരിച്ചിട്ട് അധികം നാളുകളായിട്ടില്ല. കെട്ടിട നിര്‍മ്മാണ രംഗത്ത് ഒരു ആര്‍ക്കിടെക്റ്റിനുള്ള അതേ പ്രാധാന്യം തന്നെയാണ് ഇന്ന് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്കും ഉള്ളത്. മികച്ച ഡിസൈനിംഗ്, നല്ല സേവനം എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്കിടയില്‍ സ്ഥാനമുറപ്പിക്കുകയാണ് വേമാന്‍സ് ചെയ്തത്. ” വ്യവസായ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ഹോട്ടല്‍, വീട് തുടങ്ങി എല്ലാ രംഗത്തും ഇന്റീരിയര്‍ ഡിസൈനറുടെ ആവശ്യമുണ്ട്. അവരുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ഡിസൈന്‍ ചെയ്യുമ്പോഴാണ് ഒരാള്‍ ഡിസൈനറാകുന്നത്. എനിക്ക് ഡിസൈനിംഗ് എന്നും പാഷനാണ്. എല്ലാം ഡിസൈനിംഗും വ്യത്യസ്തമാക്കുവാന്‍ ശ്രമിക്കാറുണ്ട്. ഉപഭോക്താക്കള്‍ അതിനെ അംഗീകരിക്കുക കൂടി ചെയ്തപ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു” ദിവ്യ പറയുന്നു. ഒരു വീടിന്റെ കാര്യമെടുക്കാം. ഒരാള്‍ തന്റെ ജീവിതത്തില്‍ ഒരിക്കലാണ് വീട് വെക്കുന്നത്. ആ വീടിനെ അയാളുടെ സ്വപ്നം പോലെ മനോഹരമാക്കുവാന്‍ സാധിക്കണം. അവിടെയാണ് ഡിസൈനറുടെ വിജയമെന്ന് ദിവ്യ നയം വ്യക്തമാക്കുന്നു. തെറ്റായ ഒരു കമ്മിറ്റ്മെന്റ് ഉപഭോക്താവിന് കൊടുക്കാതരിക്കുക, നല്ല ബ്രാന്‍ഡുകള്‍ ഉപയോഗിക്കുക, കൊള്ള ലാഭം എടുക്കാതിരിക്കുക എന്നതൊക്കെയാണ് വേമാന്‍സിന്റെ വിജയമന്ത്രം. ഇപ്പോള്‍ വേമാന്‍സ് ഫുള്ളി സ്റ്റീല്‍ മെറ്റീരിയലില്‍ മോഡുലാര്‍ കിച്ചണുകള്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഇത്തരം സ്റ്റീല്‍ കിച്ചണുകള്‍ക്ക് മികച്ച ഫിനിഷിംഗും കൂടുതല്‍ കാലം ഈടും ലഭിക്കുന്നു. ഇത്തരം പുതിയ ആശയങ്ങള്‍ സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഏറെ നിര്‍ണായകമായിട്ടുണ്ട്. വേമാന്‍സിന്റെ ഉയര്‍ന്ന സ്വീകാര്യതയുടെ അടിസ്ഥാനവും ഈ തത്ത്വങ്ങള്‍ തന്നെയാണ്.

 

ഹോസ്പിറ്റാലിറ്റി രംഗത്തെ സാധ്യതകളിലേക്ക്

ഒരു സംരംഭകനാകുമെന്ന് ഉറപ്പിച്ച തുടക്കമൊന്നും പ്രവീണ്‍ അവകാശപ്പെടുന്നില്ല. കണ്ണൂരിന്റെ ഭൂമികയില്‍ നിന്ന് പഠനവുമായി ബന്ധപ്പെട്ടാണ് കേരളത്തോട് പ്രവീണ്‍ ഗുഡ്ബൈ പറയുന്നത്. പിന്നീട് ഡല്‍ഹിയില്‍ എത്തുകയും നീണ്ട ഒന്‍പത് വര്‍ഷത്തോളം ജോലി ചെയ്യുകയും ചെയ്തു. ഇതില്‍ മൂന്ന് വര്‍ഷം ഹോസ്പിറ്റാലിറ്റി രംഗത്തായിരുന്നു സേവനം അനുഷ്ഠിച്ചത്. കോടികളുടെ ബിസിനസ് നടക്കുന്ന മേഖലയാണ് ഹോസ്പിറ്റിലാറ്റി എന്ന് തിരിച്ചറിഞ്ഞ പ്രവീണ്‍ 2013 ആരംഭത്തിലാണ് ബിസിനസ് ആരംഭിക്കുന്നത്. പ്രതിസന്ധിയും പ്രശ്നങ്ങളും നിറഞ്ഞതായിരുന്നു തുടക്കം. പക്ഷെ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിപണി നേടാമെന്ന് അയാള്‍ തിരിച്ചറിഞ്ഞു. വലിയ ഗ്രൂപ്പുകള്‍ മാത്രം പയറ്റുന്ന മേഖലയാണ് ഹോസ്പിറ്റാലിറ്റി. ഉയര്‍ന്ന ഗുണമേന്മ, ന്യായമായ വില മികച്ച വില്‍പ്പാനന്തര സേവനം. ഇതു മൂന്നും കൃത്യമായ അനുപാതത്തില്‍ ആയതോടെ വിജയം വേമാന്‍സിനെ തേടിയെത്തി. വേമാന്‍സ് എന്ന വാക്കിന്റെ അര്‍ത്ഥം വഴികാട്ടിയെന്നാണ്. കിച്ചണ്‍ എക്വിപ്പ്മെന്റ്, ഹോസ്പിറ്റിലാറ്റി, ഇന്റീരിയര്‍ ഡിസൈന്‍ എന്നീ മേഖലകളിലെല്ലാം ഉപഭോക്താക്കള്‍ക്ക് നല്ലൊരു വഴികാട്ടിയാകുവാന്‍ എന്നും വേമാന്‍സിന് സാധിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത നാമമായി വേമാന്‍സ് മാറിയിരിക്കുന്നു. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഉപഭോക്താക്കളാണ് കമ്പനിയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നാണ് ഈ ദമ്പതികള്‍ വിശ്വസിക്കുന്നത്. എതിരാളികളെപ്പോലും അമ്പരപ്പെടുത്തിയ വിജയമെന്ന് ഇവരെ വിശേഷിപ്പിക്കാം.

 

മുഖ്യ ഉപഭോക്താക്കള്‍

എല്ലാ ഉപഭോക്താക്കളും വേമാന്‍സിനെ സംബന്ധിച്ച് മുഖ്യ ഉപഭോക്താക്കള്‍ തന്നെയാണ്. ഉദാഹരണത്തിന് വലുതും ചെറുതുമായ രണ്ട് റെസ്റ്റോറന്റ് വര്‍ക്കുകള്‍ ലഭിച്ചാല്‍ ഇത് രണ്ടും ഒരു പോലെയാണ് ട്രീറ്റ് ചെയ്യുന്നത്. 30 സ്‌ക്വയര്‍ഫീറ്റില്‍വരെയുള്ള ചെറിയ കിച്ചണ്‍ വര്‍ക്കുകള്‍ സ്ഥാപനം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി നല്‍കാറുണ്ട്. എട്ട് ലക്ഷം രൂപ ചെലവില്‍ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി ചെയ്യുന്ന ഇത്തരം ചെറിയ വര്‍ക്കുകളില്‍പ്പോലും വേമാന്‍സിന്റെ കൃത്യതയും ഗുണമേന്മയും സ്പഷ്ടമായി കാണാന്‍ സാധിക്കും.

 

ലക്ഷ്യം

2020 സാമ്പത്തിക വര്‍ഷത്തോടെ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുക എന്നതാണ് വേമാന്‍സിന്റെ ലക്ഷ്യം. ബാംഗ്ലൂര്‍, കേരളം എന്നിവടങ്ങളില്‍ നിന്നാണ് കൂടുതല്‍ വര്‍ക്കുകള്‍ ഇപ്പോള്‍ ലഭിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊടൊപ്പം തന്നെ ദക്ഷിണേന്ത്യ മുഴുവന്‍ ബിസിനസ് വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭകന്‍.

ബന്ധപ്പെടാന്‍ – www.waymansinterior.com, Ph- 080 23336888

Spread the love
Previous Law of attraction V/s Law of Action ഏകദിന പരിശീലനം ജൂലൈ 22ന്
Next പ്രേക്ഷകനെ കുന്തമുനയില്‍ നിര്‍ത്തുന്ന നീരാളി

You might also like

Business News

ഓഫീസ് ഫര്‍ണീച്ചറുകളുടെ ലോകമൊരുക്കി ക്ലാസിക്ക് ഫര്‍ണീച്ചര്‍

എട്ടു മണിക്കൂറോളം സുഖകരമായി ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉള്ളതാവണം തൊഴിലിടങ്ങള്‍. ഈയൊരു അനുഭവം ജോലിക്കാരന്റെ പ്രൊഡക്റ്റിവിറ്റിയും ജോലി ചെയ്യാനുള്ള താല്‍പ്പര്യവും വളരെയധികം വര്‍ധിപ്പിക്കും. ഓഫീസിലെ വസ്തുക്കളും ഫര്‍ണീച്ചറുകളുമൊക്കെയാണു സുഖദമായ ഈ അനുഭവം നല്‍കേണ്ടത്. അവിടെയാണു ക്ലാസിക്ക് ഫര്‍ണീച്ചര്‍ കളം നിറയുന്നത്. ഒരു

Spread the love
SPECIAL STORY

വെള്ളിത്തിരയില്‍ നെറികേടിന്റെ മാമാങ്കം : കഠിനാധ്വാനത്തില്‍ പിറന്ന സിനിമയുടെ പിതൃത്വം തട്ടിയെടുക്കുമ്പോള്‍

വെള്ളിത്തിരയിലെ നെറികേടിനെ ഇന്ന് ഒരൊറ്റ ടൈറ്റിലില്‍ വിശേഷിപ്പിക്കാം, മാമാങ്കം. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ തയാറാക്കിയ തിരക്കഥയിലൊരു സിനിമ സ്വപ്‌നം കണ്ട സംവിധായകനെ നിഷ്‌കരുണം തകര്‍ത്തെറിഞ്ഞ നെറികേട്. സിനിമയില്‍ ഇതൊക്കെ സാധാരണമെന്ന നിരുപദ്രവകരമെന്നു തോന്നിപ്പിക്കാവുന്ന ന്യായീകരണത്തില്‍ തകര്‍ന്നടിയുന്ന പ്രതീക്ഷകളുണ്ട്, കാലങ്ങളുടെ കഠിനപ്രയത്‌നമുണ്ട്. എങ്കിലും

Spread the love
SPECIAL STORY

നിങ്ങള്‍ കറുത്ത സ്ട്രിപ്പുള്ള പേസ്റ്റ് ആണോ ഉപയോഗിക്കുന്നത്; എങ്കില്‍….

ദൈനംദിന ജീവിതത്തില്‍ ടൂത്ത് പേസ്റ്റ് ഒരു മുഖ്യ ഘടകമാണ്. നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ, മുളകുണ്ടോ എന്നൊക്കെയുള്ള പരസ്യങ്ങല്‍ നമ്മളെപ്പോഴും കേള്‍ക്കാറുണ്ട്. എങ്കിലും എന്തൊക്കെ ഘടകങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നതെന്ന് നമ്മളാരും കൃത്യമായി ശ്രദ്ധിക്കാറില്ല. എന്നാല്‍ ടൂത്ത് പേസ്റ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply