കല്യാണ “കരിമീന്‍”കുറി : വ്യത്യസ്തം ഈ കല്യാണക്ഷണക്കത്ത് : വീഡിയോ കാണാം

കല്യാണ “കരിമീന്‍”കുറി : വ്യത്യസ്തം ഈ കല്യാണക്ഷണക്കത്ത് : വീഡിയോ കാണാം

കല്യാണക്കുറികളില്‍ പുതുതലമുറ വ്യത്യസ്തത പരീക്ഷിച്ചു തുടങ്ങിയിട്ടു കാലം കുറെയായി. സ്ഥിരം രീതികളയൊക്കെ പൊളിച്ചെഴുതിയുള്ള കല്യാണ ക്ഷണക്കത്തുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു കല്യാണ കരിമീന്‍കുറി എത്തിയിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ചട്ടിയില്‍ കരിമീന്‍ കിടക്കുന്നതാണെന്നു തോന്നും. എന്നാല്‍ തുറന്നു നോക്കുമ്പോള്‍ മാത്രമേ വ്യത്യസ്തമായ കല്യാണ ക്ഷണക്കത്താണെന്നു മനസിലാവുകയുള്ളൂ.

 

എറണാകുളം ചമ്പക്കര മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളിയായ വിജീഷാണു കരിമീന്റെ രൂപത്തില്‍ കല്യാണ ക്ഷണക്കത്ത് ഒരുക്കിയത്. സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമെത്തുമ്പോള്‍ അതിനെ പ്രൊഫഷനുമായി കൂട്ടിയിണക്കിയുള്ള ക്ഷണക്കത്ത് ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. കാര്‍ഡിന്റെ രൂപത്തില്‍ മാത്രമല്ല, ക്ഷണക്കത്ത് ഇടുന്ന കവറിനു പുറത്തും മത്സ്യത്തിന്റെ സാന്നിധ്യമുണ്ട്. മത്സ്യത്തിന്റെ ചിത്രത്തിനു പുറത്താണ് വരന്റേയും വധുവിന്റേയും പേരും വിവാത്തീയതിയും കുറിച്ചിരിക്കുന്നത്. വ്യത്യസ്തമായ കല്യാണക്ഷണക്കത്തിന്റെ വീഡിയോ കാണാം.

Spread the love
Previous ലോക്‌സഭാ തെരഞ്ഞെടുപ്പ് : സുരക്ഷാ പ്ലാന്‍ തയാറായി
Next ജാനുവായി ഭാവന : 99 ട്രെയിലര്‍ കാണാം

You might also like

NEWS

ദുരിതാശ്വാസനിധി , ഇതുവരെ ലഭിച്ചത് 715 കോടി രൂപ

പ്രളയത്തിൽ തകർന്നു പോയ കേരളത്തെ പുനർസൃഷ്ടിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമാണ് സഹായം ഒഴുകി എത്തുന്നത്. തിങ്കളാഴ്ച രാത്രി കണക്കെടുത്തതനുസരിച്ചു 715.02 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഇതിൽ 132 കോടി രൂപ പേയ്മെന്റ് ഗേറ്റ്വെയിലെ ബാങ്കുകളും യു.പി.ഐ

Spread the love
NEWS

ഗൂഗിള്‍ ക്ലൗഡ് സിഇഓ സ്ഥാനത്ത് മലയാളി

  ഗൂഗിള്‍ ക്ലൗഡ് സിഇഓ ഡയാന ഗ്രീന്‍ സ്ഥാനമൊഴിഞ്ഞു; പുതിയ സിഇഒ പദവിയിലേക്ക്‌ മലയാളി ചുമതലയേറ്റു. ഗൂഗിള്‍ ക്ലൗഡിന്റെ പുതിയ സിഇഓ ആയി മലയാളിയായ തോമസ് കുര്യനാണ് സ്ഥാനമേറ്റത്.  കോട്ടയം പാമ്പാടി സ്വദേശിയാണ് തോമസ് കുര്യന്‍. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ക്ലൗഡ്

Spread the love
Sports

ചരിത്രത്തിൽ ആദ്യമായി കബഡിയിൽ സ്വർണമില്ലാതെ ഇന്ത്യ മടങ്ങുന്നു

ജക്കാർത്ത : ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിൽ സെമി ഫൈനലിൽ ഇന്ത്യയ്ക്കു ഇറാനോട് ഞെട്ടിക്കുന്ന തോൽവി.  1990ലാണ്  ഏഷ്യൻ ഗെയിംസിൽ കബഡി ഉൾപ്പെടുത്തുന്നത്.  അന്ന് മുതൽ ഇന്ത്യ ആയിരുന്നു സ്വർണ മെഡൽ ജേതാക്കൾ.  തുടർച്ചയായി 7തവണ ചാംബ്യന്മാരായ ഇന്ത്യയെ 27-18 എന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply