ഉത്സവ സീസണിലെ ടിവി വില്‍പ്പന; നേട്ടം കൊയ്ത് ഷവോമി

ഉത്സവ സീസണിലെ ടിവി വില്‍പ്പന; നേട്ടം കൊയ്ത് ഷവോമി

ഉത്സവ സീസണില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളിലൂടെ അഞ്ച് ലക്ഷത്തിലേറെ സ്മാര്‍ട്ട് ടിവികള്‍ വിറ്റഴിച്ച് ഷവോമി. ഉത്സവ സീസണിലെ വിലക്കിഴിവ് വില്‍പ്പനയിലാണ് ഷവോമി മികച്ച നേട്ടം കൊയ്തത്. നവരാത്രി മുതല്‍ 24 ദിവസം നീണ്ട ഉത്സവ വില്പനയില്‍ എംഐഡോട്ട്കോം, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും ഹോം അപ്ലയന്‍സ് ഷോപ്പുകളിലൂടെയുമാണ് ഇത്രയും ടിവികള്‍ വിറ്റത്.

ആമസോണിലൂടെയും ഫ്ളിപ്കാര്‍ട്ടിലൂടെയും ഏറ്റവും കൂടുതല്‍ വിറ്റ ടെലിവിഷന്‍ ഷവോമിയുടേതായിരുന്നുവെന്നും കമ്പനി അവകാശപ്പെട്ടു. അതേസമയം രാജ്യത്ത് ഏറ്റവുംകൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുന്ന കമ്പനിയാണെന്ന് അവകാശപ്പെടുന്ന ഷവോമി ടെലിവിഷന്‍ വില്പനയിലും മുന്നിലാണെന്നു ഐഡിസി ഡാറ്റയില്‍ പറയുന്നു.

Spread the love
Previous കൊച്ചിയില്‍ ആദ്യ സെന്റര്‍ തുറന്ന് ദക്ഷിണേന്ത്യയില്‍ വന്‍വികസനത്തിന് ഇന്‍ക്യുസ്‌പേസ്
Next ജയസൂര്യയുടെ പുതിയ ചിത്രം: വെള്ളത്തിന്റെ ഷൂട്ടിങ്ങിന് തുടക്കം

You might also like

NEWS

പലേരക്കട : ഓണ്‍ലൈന്‍ വിപണി കീഴടക്കിയ സംരംഭം

പലചരക്കുകളുടെ പുതുമണം നിറഞ്ഞു നില്‍ക്കുന്ന പലചരക്കുകടയുടെ കാലം കഴിയുന്നു. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈനിന്റെ കച്ചവടയിടങ്ങളില്‍ പുതിയ സങ്കേതങ്ങള്‍ തുറക്കുകയാണ്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഓണ്‍ലൈനില്‍ വ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍ ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരമൊരു വ്യാപര

Spread the love
NEWS

പിഎഫ് തുക ഓണ്‍ലൈനായി പിന്‍വലിക്കാം

പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട. അതിനായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വീട്ടിലിരുന്നു പിന്‍വലിക്കാനാവുന്ന സ്ഥിതിയിലാക്കി. പിഎഫ് ഫൈനല്‍ സെറ്റില്‍മെന്റ്, പെന്‍ഷന്‍ വിത്ത്‌ഡ്രോവല്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ വളരെ വേഗം നടത്താം. ഇപിഎഫിന് അപേക്ഷിക്കുന്ന വ്യക്തിയുടെ

Spread the love
SPECIAL STORY

എയര്‍ ഇന്ത്യക്ക് ഇസ്രായേലിലേക്ക് പറക്കാന്‍ സൗദിയുടെ അനുമതി

70 വര്‍ഷത്തിനുശേഷം സൗദി അറേബ്യ തങ്ങളുടെ ആകാശപാതയിലൂടെ ഇസ്രായേലിലേക്ക് പറക്കാന്‍ അനുമതി നല്‍കുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതിന്യാഹുവാണ് ഇക്കാര്യം വാഷിങ്ടണില്‍ വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ഉറപ്പ് എയര്‍ ഇന്ത്യയ്ക്ക് സൗദി അധികൃതര്‍ ഉടന്‍ കൈമാറുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നെതിന്യാഹു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply