ഷവോമി എത്തുന്നു ആദ്യ 16 ജിബി റാം സ്മാര്‍ട്ട്ഫോണുമായി

ഷവോമി എത്തുന്നു ആദ്യ 16 ജിബി റാം സ്മാര്‍ട്ട്ഫോണുമായി

4 ജിബിയുടേയും 6 ജിബിയുടേയും സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ അവര്‍ക്കിടയിലേക്ക് 16 ജി.ബി RAM ഉള്ള ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഷവോമി. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് 3 എന്ന മോഡലിനാണ് കമ്പ്യൂട്ടറുകളെ വെല്ലുന്ന റാം ഉള്ളത്. 16 ജിബി റാമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട്ഫോണാണ് ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് 3. 5ജി സൗകര്യവും ഭാവിയിലേക്കുള്ള ഈ ഫോണിലുണ്ടാകും.

കമ്പനി ഔദ്യോഗികമായി പുറത്തുവിടാത്ത വിവരങ്ങള്‍ ട്വിറ്ററിലെ Sudhansu എന്ന ഐഡിയാണ് ചോര്‍ത്തി നല്‍കിയിരിക്കുന്നത്. ചൈനയിലെ സ്മാര്‍ട്ട്ഫോണ്‍ സെര്‍ട്ടിഫിക്കേഷന്‍ വെബ് സൈറ്റില്‍ നല്‍കിയ വിവരങ്ങളാണ് ചോര്‍ത്തിയത്. അതേസമയം MIIT സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ തന്നെ ബ്ലാക്ക് ഷാര്‍ക്ക് 3 പുറത്തിറങ്ങുമെന്ന് ഉറപ്പിച്ച് പറയാനും സാധിക്കും.

ഷവോമിയുടെ തന്നെ ബ്ലാക്ക് ഷാര്‍ക്ക് 2വിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിട്ടായിരിക്കും ബ്ലാക്ക് ഷാര്‍ക്ക് 3 ഇറങ്ങുക. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലാക്ക് ഷാര്‍ക്ക് 2വില്‍ 6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയും സ്നാപ്ഡ്രാഗണ്‍ 855+ പ്രൊസസറുമാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞത് 4000 എം.എ.എച്ച് എങ്കിലും ബാറ്ററിയും പ്രതീക്ഷിക്കാം. ഗെയിം പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന മോഡലായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘകാലത്തെ ഉപയോഗം ലക്ഷ്യമിട്ട് സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഫോണ്‍ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കാം. ബ്ലാക്ക് ഷാര്‍ക്ക് 2വിന്റെ 6 ജി.ബി മോഡലിന് 29999 രൂപയും 12 ജിബിക്ക് 39999 രൂപയുമായിരുന്നു വില. RAM ഉം 5Gയും കൂടിയുള്ള ബ്ലാക്ക് ഷാര്‍ക്ക് 3ക്ക് വില ഇതിലും കൂടാനേ സാധ്യതയുള്ളൂ.

Spread the love
Previous മലയാള സിനിമയിലെ ഈ യുവ നടനെ നിങ്ങളറിയും
Next മദ്യപിച്ച പെണ്‍കുട്ടികളെ പുറത്താക്കിയ ടിഎന്‍ കോളേജിന് വനിതാ കമ്മീഷന് നോട്ടീസ് അയച്ചു

You might also like

TECH

11,999 രൂപക്ക് റിയല്‍മി യു1 3ജിബി റാം വേരിയന്റ്

ഇന്ത്യന്‍ വിപണിയിലേക്ക് റിയല്‍മി യു1ന്റെ 3ജിബി റാം വേരിയന്റ് എത്തി. പ്രമുഖ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഉപബ്രാന്‍ഡായ റിയല്‍മി പുറത്തിറക്കുന്ന ബജറ്റ് ഫോണാണ് റിയല്‍മി യു1. കഴിഞ്ഞ മാസം റിയല്‍മി യു1ന്റെ 4ജിബി റാം വേരിയന്റ് വിപണിയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ വില്‍പ്പന

Spread the love
TECH

സില്‍വര്‍ ലൈന്‍: ആകാശ സര്‍വെ കണ്ണൂരില്‍ തുടങ്ങി

കേരളത്തിന്‍റെ യാത്രാദുരിതത്തിന് പരിഹാരമായി നടപ്പാക്കുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ  സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി ആകാശ സര്‍വെ കണ്ണൂരില്‍  ആരംഭിച്ചു. കണ്ണൂര്‍ മുതല്‍ കാസര്‍കോട്ടുവരെ 80 കിലോമീറ്ററിലുള്ള ആദ്യ സര്‍വെ ചൊവ്വാഴ്ച പൂര്‍ത്തിയാക്കി.  സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 532

Spread the love
TECH

ഐഐഐടിഎംകെയില്‍ ‘കൊകൊനെറ്റ് 19’ രാജ്യാന്തര സമ്മേളനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്  കേരള (ഐഐഐടിഎംകെ) കമ്പ്യൂട്ടിംഗ് ആന്‍ഡ് നെറ്റ് വര്‍ക്ക്  കമ്യൂണിക്കേഷന്‍സില്‍ രാജ്യാന്തര സമ്മേളനമായ  ‘കൊകൊനെറ്റ്19’ സംഘടിപ്പിക്കുന്നു. അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടിങ് മെഷീനറി തിരുവനന്തപുരം പ്രൊഫഷണല്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply