യമഹ ആര്‍15 വി3 എബിഎസ് എത്തി; വില 1.39 ലക്ഷം

യമഹ ആര്‍15 വി3 എബിഎസ് എത്തി; വില 1.39 ലക്ഷം

കരുത്തിനും സ്റ്റൈലിനുമൊപ്പം കാര്യക്ഷമതയും ഉറപ്പുവരുത്തി യമഹ ആര്‍15 വി3 എബിഎസ് വിപണയിലെത്തി. എന്‍ട്രിലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണയില്‍ യമഹ ഏറ്റവുമധികം വില്‍പന നടത്തിയ മോഡലിനാണ് ഇപ്പോള്‍ എബിഎസ് സംവിധാനം ലഭിച്ചിരിക്കുന്നത്. എബിഎസ് സൗകര്യം ഇല്ലാത്ത വാഹനത്തെക്കാള്‍ 12,000 രൂപ അധികമായി വില വര്‍ദ്ധിച്ചിട്ടുണ്ട്. 1.39 ലക്ഷം രൂപ ഡല്‍ഹി എക്‌സ്‌ഷോറൂം വിലയാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്.

ഇരുചക്രവാഹനങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 125 സിസി കരുത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കാണ് എബിഎസ് നിര്‍ബന്ധമാക്കാന്‍ ഗതാഗതവകുപ്പ് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് എബിഎസ് പിന്തുണ ആര്‍15 ഒരുക്കിയിട്ടുള്ളത്.

എബിഎസ് സൗകര്യം വന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ വാഹനത്തിനില്ല.
ആറ് സ്പീഡ് ഗിയര്‍ബോക്സും 19.3 എച്ച്പി പവറും 15 എന്‍എം ടോര്‍ക്കുമേകുന്ന 155.1 സിസി സിഗിള്‍ സിലണ്ടര്‍ എഞ്ചിന്‍ നിലനിര്‍ത്തി.
ആര്‍15 വി3ക്ക് പിന്നാലെ തന്നെ യമഹയുടെ മറ്റ് മോഡലുകളായ എഫ്ഇസഡ്25, ഫെയ്‌സര്‍25, എഫ്ഇസഡ്എസ്, എസ്ഇസഡ് ആര്‍ആര്‍ എന്നീ ബൈക്കുകളിലും ഉടന്‍ എബിഎസ് സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love
Previous സ്വകാര്യഎഫ്. എം ചാനലുകളില്‍ ആകാശവാണി വാര്‍ത്ത
Next 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

You might also like

AUTO

ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ടൊയോട്ട റഷ്

ടൊയോട്ടയുടെ കോംപാക്ട് എസ്യുവി റഷിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. കരുത്തിലും കംഫര്‍ട്ടിലും മികവ് പുലര്‍ത്തിക്കൊണ്ടായിരിക്കും ഏഴ് സീറ്റര്‍ വാഹനം എത്തുക. ആറ് എയര്‍ബാഗുകള്‍, എബിഎസ്. ഇബിഡി ബ്രേക്കിങ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍

Spread the love
AUTO

റാങ്ക്‌ളര്‍ ഇന്ത്യയിലേക്ക്

അമേരിക്കന്‍ കമ്പനി ജീപ്പ് പുതിയ എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയിലേക്ക്. ജീപ്പ് കോംപാസ് ഇന്ത്യന്‍ മനസ് കീഴടക്കിയതിനു പിന്നാലെയാണ് റാങ്ക്‌ളര്‍ എന്ന പുതിയ എസ്‌യുവിയുമായി ജീപ്പ് എത്തുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുമായാണ് ലോസ് ആഞ്ചലസ് എക്‌സ്‌പോയില്‍

Spread the love
AUTO

പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ടാറ്റയുടെ നെക്സോണ്‍ JTPയും

കോംപാക്ട് എസ്യുവി മോഡലായ നെക്സോണിനെ പെര്‍ഫോമന്‍സ് ശ്രേണിയില്‍ ചേര്‍ക്കാനൊരുങ്ങി ടാറ്റ. പെര്‍ഫോമന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെയും സെഡാന്‍ മോഡല്‍ ടിഗോറിന്റെയും JTP എഡീഷന്‍ കഴിഞ്ഞ മാസം നിരത്തില്‍ എത്തിച്ചിരുന്നു. വാഹനത്തിന്റെ കരുത്തിനും പുറം മോടിയിലും ഭാവമാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply