സംരംഭകത്വ വിജയം ഉറപ്പിക്കാന്‍ യെസ് ബിസ് കോണ്‍ക്ലേവ്

രു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോ തുടങ്ങിയ ശേഷം മുന്നോട്ടുള്ള വഴികള്‍ അന്വേഷിക്കുന്നവരോ ആയ ഏവരും ആഗ്രഹിക്കും, തങ്ങളുടെ ബിസിനസിനു വഴികാട്ടാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഒരേ തരത്തില്‍പ്പെട്ട ബിസിനസുകള്‍ ചെയ്ത് വിജയിച്ചവരുടെ വിജയഗാഥകള്‍ കേള്‍ക്കുമ്പോള്‍ അവരുടെ വിജയത്തിനു പിന്നിലുള്ള പരിശ്രമങ്ങളും മാതൃകയും അറിഞ്ഞിരുന്നെങ്കില്‍. ഇതെല്ലാം ഒരു സംരംഭകന്റെ മനസില്‍ പതിവായി തോന്നുന്ന കാര്യങ്ങളാണ്. ഇത്തരത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളാഗ്രഹിക്കുന്ന സുവര്‍ണ മുഹൂര്‍ത്തം ഇതാ യെസ് ബിസ് കോണ്‍ക്ലേവ് & അവാര്‍ഡ്‌സ് 2019 ലൂടെ ആഗതമായിരിക്കുന്നു.

യെസ് ബിസ് കോണ്‍ക്ലേവ് & അവാര്‍ഡ്‌സ് 2019

സംരംഭകത്വ മേഖലയില്‍ കേരള മണ്ണില്‍ നിന്ന് വളര്‍ന്ന് വലുതായി യുവസംരംഭകര്‍ക്കും സംരംഭ മോഹികള്‍ക്കും മാതൃകയായി നില്‍ക്കുന്ന നിരവധി മഹാരഥന്മാരുണ്ട്. അവരില്‍നിന്ന് നമുക്ക് പഠിക്കാനേറെയുണ്ട്. അവരുടെ സെയില്‍സ് വര്‍ദ്ധനവിന് പിന്നിലെ കാരണങ്ങള്‍, മികച്ച ജീവനക്കാരെ കണ്ടെത്തല്‍, പ്രതിസന്ധികളെ ഇല്ലാതാക്കിയുള്ള വളര്‍ച്ച തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍. ഇതെല്ലാം തിരിച്ചറിഞ്ഞ് സ്വന്തം സംരംഭത്തെ വിജയിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാണോ ?. ഈ വിധത്തില്‍ നിങ്ങളിലുള്ള മികച്ച സംരംഭകനെ വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് എന്റെ സംരംഭം ‘യെസ് ബിസ് കോണ്‍ക്ലേവ് & അവാര്‍ഡ്‌സ് 2019’ ക്രമീകരിച്ചിരിക്കുന്നത്. ലക്ഷ്യം മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും, ബിസിനസിലെ ലീഗല്‍ ഫോര്‍മാലിറ്റികള്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, സെയില്‍സ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും ‘യെസ് ബിസ് കോണ്‍ക്ലേവ് & അവാര്‍ഡ്‌സ്’ പരമാവധി പ്രയോജനപ്പെടുത്താം.

 

ഏകദിന പരിശീലനക്കളരി

ഒരു സംരംഭകന് വില്‍പ്പന എങ്ങനെ വര്‍ദ്ധിപ്പിക്കാം, നല്ല ജീവനക്കാരെ എങ്ങനെ കണ്ടെത്താം, ലീഡര്‍ഷിപ്പ് ക്വാളിറ്റി വികസിപ്പിക്കുന്നതെങ്ങനെ, സംരംഭകന്‍ പ്രൊഡക്ടീവ് ആകുന്നതെങ്ങനെ, ബിസിനസ് ഗോള്‍ എങ്ങനെ ക്രമീകരിക്കാം എന്നിവയ്ക്കുള്ള ഉത്തരമാണ് ഇന്ത്യയിലും വിദേശ രാജ്യത്തും അറിയപ്പെടുന്ന കോര്‍പ്പറേറ്റ് ട്രെയ്‌നറും, ബിസിനസ് കോച്ചുമായ ഷമീം റഫീഖ് നയിക്കുന്ന ഏകദിന കോച്ചിംഗ് പ്രോഗ്രാം. രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് ട്രെയിനിംഗും, രണ്ടായിരത്തിലധികം സംരംഭകരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ്സ് മികച്ച എന്‍ട്രപ്രണര്‍ഷിപ്പ് കോച്ച് പുരസ്‌ക്കാരം നേടിയിട്ടുണ്ട്. കേരളത്തിലെ പ്രശസ്ത ബിസിനസുകാരുടെ വാക്കുകളും അവര്‍ നേരിട്ട അനുഭവങ്ങളും സംശയനിവാരണങ്ങളുമെല്ലാം ഈ കോച്ചിംഗ് പ്രോഗ്രാമിന്റെ ഭാഗമായിരിക്കും. 2019 ജനുവരി 19ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ 600 പേര്‍ക്കായിട്ടാണ് കോച്ചിംഗ് പ്രോഗ്രാം. ഈ പരിശീലനക്കളരിയില്‍ കേരളത്തിലെ മുന്‍നിരയിലെ പ്രമുഖ ബിസിനസുകാരുമായി സംവദിക്കുവാനുള്ള അവസരവും എന്റെ സംരംഭം ഒരുക്കുന്നുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 300 പേര്‍ക്ക് 3000 രൂപയും, രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 5000 രൂപയുമാണ് പ്രവേശനനിരക്ക്. ഈ ഏകദിന ട്രെയ്‌നിംഗ് പ്രോഗ്രാമില്‍ ലഞ്ച്, ഹൈ ടീ, എന്നീ സേവനങ്ങളുമുണ്ടാകും.

 

വിശദവിവരങ്ങള്‍ക്ക് – 9995203992, 9995185190, 9400258978, 8137013729

www.samrambam.com

Spread the love
Previous പുക വലിക്കുന്ന അമല പോള്‍ ഫോട്ടോക്ക് ആരാധകരുടെ വിമര്‍ശനം
Next പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ 'റീസൈക്ക്‌ളിംഗ്'

You might also like

SPECIAL STORY

ഇന്റീരിയര്‍, കിച്ചന്‍ രംഗത്തെ മാര്‍ഗദര്‍ശിയായി വേമാന്‍സ്

ഇന്റീരിയര്‍ ഡിസൈനിംഗിലെ വ്യത്യസ്ത നാമം, കിച്ചണ്‍ സ്റ്റീല്‍ എക്വിപ്പ്മെന്റ് രംഗത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന വിജയം; ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേമാന്‍സ് ഇന്റീരിയര്‍ സൊലുഷന്‍ എന്ന കമ്പനിയുടെ ആറു വര്‍ഷത്തെ ചരിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കണ്ണൂരില്‍ ജീവിതം ആരംഭിച്ച പ്രവീണും ഭാര്യ ദിവ്യയും

Spread the love
Success Story

നല്ല യാത്രകള്‍ക്ക് നാഷേ…

യാത്രകളുടെ പുറകെയാണ് നവയുഗ ലോകം. കേരളത്തിലും ഇന്ത്യയിലും യാത്രികരുടെ എണ്ണം ഉയരുകയാണ്. വയനാടും, അതിരപ്പിള്ളിയും കോവളവും നീളുന്ന കേരള സര്‍ക്യൂട്ടിന് പുറത്തേക്ക് നാം സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. കേരളത്തിന് പുറത്തല്ല, ഇന്ത്യയ്ക്ക് പുറത്ത് ഇനി എന്ത് എന്ന് ചിന്തിക്കുന്ന തലമുറ ഇവിടെ ഉദയം

Spread the love
Entrepreneurship

വിജയം കൈവരിക്കാന്‍ പഞ്ചതന്ത്രങ്ങള്‍

സ്വന്തമായൊരു സംരംഭം കെട്ടിപ്പടുത് വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി നിരവധി പേര്‍ ഇന്ന് ഇറങ്ങിപ്പുറപ്പെടാറുണ്ട്. നല്ല ആശയവും കാര്യ നിര്‍വഹണ ശേഷിയും മറ്റ് സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും ഒരുപക്ഷേ വിജയിക്കാന്‍ അവര്‍ക്കു കഴിഞ്ഞെന്നുവരില്ല. ഒരു സംരംഭകനെ വിജയത്തിലേക്കു നയിക്കുന്നത് ഉല്‍പ്പന്നത്തിന്റെ വിലക്കുറവും ഗുണമേന്മയും മാത്രമല്ല,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply