അറിയാമോ എന്‍ഫീഡല്‍ഡിന്റെ 3 മാസത്തെ വരുമാനമെത്രയെന്ന്?

അറിയാമോ എന്‍ഫീഡല്‍ഡിന്റെ 3 മാസത്തെ വരുമാനമെത്രയെന്ന്?

ഇന്ത്യയില്‍ ആരാധകരേറെയുള്ളത് റോയല്‍ എന്‍ഫീല്‍ഡിനാണ്. ബുള്ളറ്റുകള്‍ കഴിഞ്ഞേയുള്ളൂ മറ്റേതു ബൈക്കും ഇന്ത്യക്കാര്‍ക്ക്. ഈ ആരാധനയിലൂടെ വരുമാനത്തിലും വലിയ ഉയര്‍ച്ചയാണ് കമ്പനിക്കുള്ളത്.  3 മാസത്തെ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി രൂപയാണ്.

മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. അതായത് 2,408 രൂപയുടെ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നേടി. നികുതി ഒഴിച്ചുള്ള കമ്പനിയുടെ ലാഭം മാത്രം 549 കോടി രൂപയോളം വരും. മുന്‍വര്‍ഷമിത് 518 കോടിയായിരുന്നു. ഇക്കാലയളവില്‍ ആകെമൊത്തം 2,09,963 (2.09 ലക്ഷം) ബൈക്ക് യൂണിറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വിറ്റു. മുന്‍വര്‍ഷത്തെക്കാള്‍ നാലു ശതമാനം വളര്‍ച്ച ഇവിടെയും കുറിക്കപ്പെടുന്നു. കഴിഞ്ഞവര്‍ഷം മൂന്നാം പാദം 2,02,744 (2.02 ലക്ഷം) ബൈക്ക് യൂണിറ്റുകളാണ് വിറ്റുപോയത്.

നിലവില്‍ ക്ലാസിക് 350 ആണ് കമ്പനിയുടെ ഏറ്റവും ഹിറ്റ് മോഡല്‍. ഏറ്റവുമധികം ആവശ്യക്കാരും ക്ലാസിക് 350 -യ്ക്ക് തന്നെ. കമ്പനി കുറിക്കുന്ന വില്‍പനയില്‍ 65 ശതമാനത്തോളം ക്ലാസിക് 350 യൂണിറ്റുകളുടെ മാത്രം സംഭാവനയാണ്. ഇതില്‍ത്തന്നെ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എഡിഷനാണ് വിപണിയില്‍ പ്രചാരം കൂടുതല്‍.

Spread the love
Previous വിദേശജോലിക്ക് ഇനി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
Next ഇവന്റ് മാനേജ്‌മെന്റ് സാധ്യത തിരിച്ചറിഞ്ഞ് നെറ്റോസ്

You might also like

AUTO

വരുന്നു ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് 

ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് വരുന്നു. ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ് വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലൂടെയാണ് ഹാര്‍ലി അവതരിപ്പിച്ചത്. 2014-ല്‍ പ്രദര്‍ശിപ്പിച്ച ലൈവ്‌വെയര്‍ ഇലക്ട്രിക്

Spread the love
AUTO

നമ്പര്‍ പ്ലേറ്റുകളില്‍ സ്‌റ്റൈലുകള്‍ വേണ്ട

നമ്പര്‍ പ്ലേറ്റുകളില്‍ അവ്യക്തത ഉണ്ടാക്കുന്ന തരത്തിലെ എഴുത്ത് രീതി തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ്. അലങ്കരിച്ച് വിവിധ രീതികളില്‍ എഴുതുന്നവര്‍ക്ക് എതിരെയാണ് പരിശോധന ഊര്‍ജിതമാക്കുന്നത്. ചിത്രപ്പണികള്‍ കൂടുതലായ വണ്ടികള്‍ക്ക് 2,000 മുതല്‍ 5,000 രൂപ വരെ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന

Spread the love
AUTO

മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി ആള്‍ട്രസ് നിരത്തിലെത്തി

വാഹനപ്രേമികളുടെ ആകാംഷകള്‍ക്ക് വിരാമമിട്ട് മഹീന്ദ്രയുടെ ഹൈ എന്‍ഡ് എസ്‌യുവി അള്‍ട്രസ് ജി ഫോര്‍ വിപണിയിലെത്തി. ജയ്പൂരില്‍നടന്ന ചടങ്ങില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്കെ വാഹനം വിപണിയില്‍ അവതരിപ്പിച്ചു. അതിനൂതനമായ സാങ്കേതിക മികവും അതുല്യമായ സുരക്ഷാ സൗകര്യങ്ങളുമായി നിരത്തിലെത്തുന്ന അള്‍ട്രസ് ജി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply