ഫാഷന്‍ ഡിസൈനിങ് പാഷനാക്കിയ ഐഷ സുധീര്‍

ഫാഷന്‍ ഡിസൈനിങ് പാഷനാക്കിയ ഐഷ സുധീര്‍

സ്ത്രങ്ങളില്‍ വസന്തം തീര്‍ക്കുകയാണു ഒരു ഫാഷന്‍ ഡിസൈനര്‍ ചെയ്യുന്നത്. സ്ഥിരം വസ്ത്രീരീതികള്‍ നിന്നു വ്യത്യസ്തമായി പുതുമയുടെ നിറക്കൂട്ടുകളൊരുക്കുമ്പോള്‍ കാഴ്ച്ചയ്ക്കു മനോഹരമാക്കുന്നതിനൊപ്പം, ധരിക്കുന്നവന് ആത്മവിശ്വാസം കൂടി പകരുന്നുണ്ട് ഇത്തരം ഡിസൈനുകളിലൂടെ. ഇത്തരത്തില്‍ ഫാഷന്‍ ഡിസൈനില്‍ പുതു പരീക്ഷണങ്ങള്‍ ചെയ്തു വിജയിച്ച വനിതയാണ് ഐഷ സുധീര്‍. ഇടപ്പള്ളിയിലെ സാക്ക് ബുട്ടീക്കിലുടെ ഐഷ ഫാഷന്‍ ഡിസൈനിങ്ങിന്റെ പുതിയ തലം തന്നെയാണ് നിര്‍ണ്ണയിക്കുന്നത്. ഫാഷന്‍ ഡിസൈനിങ്ങ് ഐഷയെ സംബന്ധിച്ചിടത്തോളം ഒരു പാഷന്‍ തന്നെയാണ്. ഫാഷന്‍ ഡിസൈനിങ്ങിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഐഷ സംസാരിക്കുന്നു.`

 

താല്‍പ്പര്യം ചെറുപ്പം മുതല്‍

പ്ലസ്ടു കഴിഞ്ഞപ്പോള്‍ത്തന്നെ ഫാഷന്‍ ഡിസൈനിങ്ങിനോടു താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്തു പഠിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ബിരുദപഠനത്തിനും വിവാഹത്തിനും ശേഷമാണു ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ എത്തുന്നത്. ഫാഷന്‍ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട നിരവധി ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ ഡിസൈനിങ് ചെയ്യുമായിരുന്നു. വസ്ത്രങ്ങളുടെ ഡിസൈനുകളായിരുന്നു ആദ്യമുതലേ ശ്രദ്ധിച്ചിരുന്നത്. കുടുംബത്തിനുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതും ഡിസൈന്‍ ചെയ്യുന്നതുമൊക്കെ ഏറെ താല്‍പ്പര്യമായിരുന്നു. സ്വന്തം മനസില്‍ വരുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചിരുന്നു.

 

കസ്റ്റമറുടെ താല്‍പ്പര്യം

കസ്റ്റമറുടെ താല്‍പ്പര്യത്തിനു വളരെയേറെ പ്രാധാന്യം കല്‍പ്പിക്കാറുണ്ട്. സില്‍ക്കില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാനാണു കൂടുതല്‍ താല്‍പ്പര്യം. ഓരോ സമയത്തും മെറ്റീരിയലുകളില്‍ ട്രെന്‍ഡ് വരും. ആദ്യമൊക്കെ കാഞ്ചിപുരമാണു കൂടുതല്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കൂടുതല്‍ സില്‍ക്കിനാണു താല്‍പ്പര്യമേറിയിരിക്കുന്നത്. സില്‍ക്കിലാണ് ഇപ്പോള്‍ പാര്‍ട്ട് വെയര്‍ കൂടുതല്‍ ചെയ്യുന്നത്. അതിനൊരു നല്ല ലുക്ക് തോന്നും. സില്‍ക്കില്‍ തന്നെ കൂടുതല്‍ വെറൈറ്റി വരുന്നുണ്ട്. സൂറത്ത്, ബോംബെ, കല്‍ക്കത്ത എന്നിവിടങ്ങളില്‍ നേരിട്ടു പോയാണു മെറ്റീരിയലുകള്‍ മേടിക്കാറുള്ളത്. സൂറത്തില്‍ തന്നെ ആറായിരത്തോളം ഷോപ്പുകളുണ്ട്. അവിടെയൊക്കെ പോയി മെറ്റീരിയലുകളെക്കുറിച്ചു വ്യക്തമായി പഠിച്ചിരുന്നു. അതിനുശേഷമാണു പര്‍ച്ചേസ് ചെയ്തത്.

 

മനസിനിഷ്ടപ്പെടുന്ന ഡിസൈനുകള്‍

ഡിസൈനിങ് കണ്ടിഷ്ടപ്പെട്ടു ധാരാളം പേര്‍ തേടിയെത്തുന്നുണ്ട്. അതുകൂടെ സാമൂഹ്യ മാധ്യമങ്ങൡലൂടെയും പ്രമോട്ട് ചെയ്യുന്നു. ഒരിക്കല്‍ ഇവിടെയെത്തുന്ന കസ്റ്റമേഴ്‌സ് പൂര്‍ണ്ണമായും തൃപ്തരാണ്. വീണ്ടും വീണ്ടും അന്വേഷിച്ചെത്തുന്ന സാഹചര്യവുമുണ്ട്. ഇടപ്പള്ളിയില്‍ നിന്നു അല്‍പ്പം അകലെയായാണു ഷോപ്പ് സ്ഥിതി ചെയ്യുന്നത്. കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം ഡിസൈനിങ്ങും മെറ്റീരിയലുകളും എത്തിച്ചു കൊടുക്കാറുണ്ട്. കസ്റ്റമേഴ്‌സിന്റെ മനസിനിഷ്ടപ്പെടുന്ന രീതിയില്‍ ഡിസൈന്‍ ആകുന്നതു വരെ ക്ഷമയോടെ ജോലികള്‍ ചെയ്തു നല്‍കാറുണ്ട്. ഓണ്‍ലൈനിലൂടെ ഡിസൈന്‍ കണ്ടിഷ്ടപ്പെട്ടു ഓര്‍ഡര്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്. ലേഡീസ് വസ്ത്രങ്ങള്‍ മാത്രമല്ല ജെന്റ്‌സിന്റെ വസ്ത്രങ്ങളുടെ ഡിസൈനും ചെയ്തു നല്‍കുന്നത്. ലിനനിലാണു ജെന്റ്‌സ് വസ്ത്രങ്ങള്‍ കൂടുതലായും ചെയ്യുന്നത്.

 

ലഹങ്കാസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ലഹങ്കാസിലും സ്‌പെഷ്യലൈസ് ചെയ്തിട്ടുണ്ട്. സാധാരണ വലിയ വലിയ ഷോപ്പുകളാണു കൂടുതല്‍ ലഹങ്കാസ് ചെയ്യാറുള്ളത്. എന്നാല്‍ ഒരു ബുട്ടീക്കില്‍ ലെഹങ്കാസിനു പ്രാധാന്യം നല്‍കുന്നതു വളരെ വിരളമാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് കൂടുതല്‍ ലഹങ്കകള്‍ ഷോപ്പില്‍ എത്തിച്ചത്. ഇതൊക്കെ വിറ്റു പോകുമോ എന്നു പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗുണനിലവാരമുള്ളതു കൊണ്ടും, വ്യത്യസ്തമായ ഡിസൈനുകളിലുള്ളതായതു കൊണ്ടും ലഹങ്കാസ് നല്ല രീതിയില്‍ വിറ്റു പോയിരുന്നു.

 

കുടുംബത്തിന്റെ പിന്തുണ

ഭര്‍ത്താവ് സുധീറിന്റെ പിന്തുണ കൊണ്ടാണ് ഇത്രയും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്. ഇത്തരമൊരു സ്ഥാപനം തുടങ്ങുമ്പോള്‍ എല്ലാ ഘട്ടത്തിലും ഭര്‍ത്താവ് കൂടെ നിന്നിരുന്നു. സാക്കില്‍ മൂന്നു സ്റ്റിച്ചര്‍മാരും ഒരു കട്ടറുമാണ് ജീവനക്കാരായുള്ളത്. ഡിസൈനിങ് സ്വന്തമായാണു ചെയ്യുന്നത്.

Spread the love
Previous ക്യാമ്പിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
Next വീട്ടിലെ ജലത്തിന്റെ ഗുണനിലവാരം അറിയണോ? ജല അതോറിട്ടി സൗജന്യമായി സഹായിക്കും

You might also like

Entrepreneurship

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആയിരം കോടി രൂപയുടെ നിക്ഷേപസാധ്യത

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അടുത്ത നാല് വര്‍ഷങ്ങളിലേക്ക് 1000 കോടിയുടെ നിക്ഷേപസാധ്യതകളുമായി നാല് ഏഞ്ചല്‍-വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. സീഡിംഗ് കേരളയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന സീഡിംഗ് സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പ്രഖ്യാപിച്ചതാണ്

Spread the love
Entrepreneurship

ഒരു സംരംഭകജീവിതത്തിന്റെ ഓര്‍മയ്ക്ക്‌

ഗൂഗ്ള്‍ ഡൂഡില്‍ ഇന്നൊരു സംരംഭകനെ ആദരിക്കുകയാണ്, സേക്ക് ഡീന്‍ മുഹമ്മദ്. കാലം മറന്നു പോയ ബിസിനസുകാരന്‍. യുകെയില്‍ ആദ്യമായൊരു ഇന്ത്യന്‍ റസ്റ്ററന്റ് ആരംഭിച്ച ബിസിനസുകാരനാണു ഡീന്‍ മുഹമ്മദ്. കടല്‍ കടന്നൊരു സംരംഭകസാധ്യത തിരിച്ചറിഞ്ഞ ആദ്യ സംരംഭകന്‍. ആംഗ്ലോ ഇന്ത്യന്‍ യാത്രക്കാരനായ ഡീനിന്റെ

Spread the love
Entrepreneurship

സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

ഒരു വീഡിയോ ഡിസ്‌ക് ജോക്കി അല്ലെങ്കില്‍ നല്ലൊരു എഡിറ്റര്‍ ആകണമെന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ ടോണി ജേക്കബ് എന്ന യുവാവിന്റെ ആഗ്രഹം. ആ ആഗ്രഹത്തെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പഠനവും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കസാട്ട മീഡിയ എന്ന പേരിലൊരു സ്റ്റാര്‍ടപ്പിനു തുടക്കം കുറിക്കണമെന്നായിരുന്നു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply